പൗരത്വ ബില്ലിനെതിരെ ജില്ലാ കേന്ദ്രങ്ങളില്‍ യു.ഡി.എഫ് പ്രതിഷേധം
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി ബില്ലിനെതിരെയും വിലക്കയറ്റത്തിനെതിരെയും സംസ്ഥാനത്തെ ജില്ലാ കേന്ദ്രങ്ങളില്‍ കോണ്‍ഗ്രസ് പ്രതിഷേധ ധര്‍ണകള്‍ സംഘടിപ്പിച്ചു.
കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീര്‍, കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ വി.എം. സുധീരന്‍ തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ നടന്ന പ്രതിഷേധങ്ങളില്‍ പങ്കെടുത്ത് സംസാരിച്ചു.
കേന്ദ്ര സര്‍ക്കാര്‍ ഭരണഘടനയെ പിച്ചിച്ചീന്തുന്നു -ചെന്നിത്തല
തിരുവനന്തപുരം: ഇന്ത്യയുടെ മതേതരത്വത്തെ കൊലപ്പെടുത്തുന്ന നടപടിയാണ് പൗരത്വ ഭേദഗതി ബില്‍ പാസ്സാക്കിയതിലൂടെ നടന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.
മതത്തിന്‍െറ അടിസ്ഥാനത്തിലല്ല പൗരത്വം നല്‍കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ഡോ. അംബേദ്ക്കര്‍ ഇന്ത്യയെ ഒരു മതേതര രാജ്യമാക്കി കണ്ടാണ് ഭരണഘടന എഴുതിയത്.
എന്നാല്‍ നരേന്ദ്ര മോദി ഈ രാജ്യത്തിന്‍െറ അടിസ്ഥാന ഘടകങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുകയും ഭരണ ഘടനയെ പിച്ചിച്ചീന്തുകയുമാണെന്ന് അദ്ദേഹം പറഞ്ഞു.
അമിത് ഷാ ഭരണഘടനയെ വെട്ടിമുറിച്ച് വികൃതമാക്കി -എം.കെ. മുനീര്‍
കണ്ണൂര്‍: ഭരണഘടനയിലെ ഓരോ അനുച്ഛേദങ്ങളേയും വെട്ടിമുറിച്ച് ആര്‍ക്ക് മുന്നിലും കാണിക്കാന്‍ പറ്റാത്ത രൂപത്തില്‍ വികൃതമാക്കിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചെയ്യുന്നതെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീര്‍.
ഭരണഘടനയെ ദുര്‍ബലപ്പെടുത്തുന്ന ഒന്നും ഈ രാജ്യത്ത് നിയമമാക്കാന്‍ സര്‍ക്കാറിന് അവകാശമില്ല. ഇൗ രാജ്യത്ത് ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയുമെല്ലാം ഒരുമിച്ച് ജീവിക്കുകയാണ്. മതത്തിേന്റയോ ജാതിയുടേയോ പേരില്‍ നിയമമുണ്ടാക്കാന്‍ പാടില്ല.
പൗരത്വ ഭേദഗതി നിയമം രാജ്യത്ത് നടപ്പിലാക്കാന്‍ കൊക്കില്‍ ജീവന്‍ ഉള്ളിടത്തോളം കാലം യു.ഡി.എഫ് അനുവദിക്കില്ലെന്നും മുനീര്‍ കൂട്ടിച്ചേര്‍ത്തു.
കോഴിക്കോട്ട് നടന്ന പ്രതിഷേധ ധര്‍ണ കെ.പി.സി.സി സംസ്ഥാന അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.


0 Comments