കണിച്ചാര്‍ പഞ്ചായത്ത് അഴിമതി. സിപിഐ എം കണിച്ചാർ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാല്‍നട പ്രചരണ ജാഥയ്ക്ക് തുടങ്ങി.
കണിച്ചാര്‍:അഴിമതിക്കാരെ സംരക്ഷിക്കുന്ന കോണ്‍ഗ്രസിനെ തിരിച്ചറിയുക. കണിച്ചാര്‍ പഞ്ചായത്ത് ഭരണസമിതിയുടെ അഴിമതിയും കെടുകാര്യസ്ഥതയും അവസാനിപ്പിക്കുക
അഴിമതിക്കെതിരെ പോരാടുക കണിച്ചാറിനെ രക്ഷിക്കുക. . കണിച്ചാര്‍ പഞ്ചായത്തിലെ വികസന മുരടിപ്പ് അവസാനിപ്പിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ച് സിപിഐഎം കണിച്ചാര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡിസംബര്‍ 12 ,13 തീയതികളിലായി നടത്തുന്ന കാല്‍നട പ്രചരണ ജാഥയ്ക്ക് വെള്ളൂന്നിയില്‍ തുടക്കമായി. സിപിഐഎം പേരാവൂര്‍ ഏരിയ സെക്രട്ടറി അഡ്വ എം രാജന്‍ ഉദ്ഘാടനം ചെയ്തു. പി. സി ജോഷി അധ്യക്ഷനായി. ജാഥാ ലീഡര്‍ വി. ഡി ജോസ് ജാഥാ മേനേജര്‍ പി.വി പ്രഭാകരന്‍, സി.സി സന്തോഷ് സിപിഐഎം ഏരിയ കമ്മിറ്റി അംഗങ്ങളായ എം.എസ് വാസുദേവന്‍, കെ കെ ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു. വെള്ളൂന്നിയില്‍ നിന്നും ആരംഭിച്ച ജാഥ രാജമുടി, മലയാംപടി, 29ാം മൈല്‍, 28ാം മൈല്‍, പൂളക്കുറ്റി, നിടുംപുറംചാല്‍, താന്നിക്കുന്ന്,എന്നിവിടങ്ങളിലെ പര്യടനത്തിനു ശേഷം വ്യാഴാഴ്ചത്തെ പര്യടനം കൊളക്കാടില്‍ സമാപിക്കും. സമാപന സമ്മേളനം സിപിഐഎം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ ഉദ്ഘാടനം ചെയ്യും.


0 Comments