പോളിംഗ് ബൂത്തില്‍ വെടിവയ്പ്; ഒരാള്‍ മരിച്ചു
റാഞ്ചി: ജാര്‍ഖണ്ഡില്‍ പോളിംഗ് ബൂത്തില്‍ പ്രതിഷേധക്കാര്‍ക്കു നേരെ സുരക്ഷാ സേന നടത്തിയ വെടിവയ്പില്‍ ഒരാള്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗുംല ജില്ലയിലെ സിസൈ മണ്ഡലത്തിലെ മുപ്പത്തിയാറാം ബൂത്തിലായിരുന്നു സംഭവം.
കല്ലെറിഞ്ഞ പ്രതിഷേധക്കാര്‍ക്കു നേരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ നിറയൊഴിക്കുകയായിരുന്നു. കല്ലേറില്‍ പോലീസ് ഉദ്യോഗസ്ഥനും രണ്ട് കോണ്‍സ്റ്റബിള്‍മാര്‍ക്കും ഒരു മാധ്യമ പ്രവര്‍ത്തകനും പരിക്കേറ്റു. ബൂത്തില്‍ സുരക്ഷയ്ക്കായി വിന്യസിച്ചിരുന്ന ആര്‍പിഎഫിന്റെ ആയുധങ്ങള്‍ കൈക്കലാക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് വെടിവച്ചതെന്ന് ജാര്‍ഖണ്ഡ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വിനയ് ചൗബേ പറഞ്ഞു. രണ്ട് പാര്‍ട്ടികളിലെ പ്രവര്‍ത്തകര്‍ ബൂത്തിലെത്തി സംഘര്‍ഷം ഉണ്ടാക്കുകയായിരുന്നെന്ന് പറയുന്നു.
0 Comments