മഞ്ജുവിന്‍റെ പരാതിയില്‍ ശ്രീകുമാര്‍ മേനോന്‍ അറസ്റ്റില്‍
മഞ്ജു വാര്യരുടെ പരാതിയില്‍ ശ്രീകുമാര്‍ മേനോനെ പൊലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.
രണ്ടുപേരുടെ ആള്‍ ജാമ്യത്തിലാണ് ശ്രീകുമാര്‍ മോനേനെ വിട്ടയച്ചത്.
ഒരു കാലത്ത് സ്നേഹത്തോടെയും കരുതലോടെയും പറഞ്ഞ കാര്യങ്ങള്‍ പിന്നീട് സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റമായി തോന്നാമെന്നും മഞ്ജുവിന്റെ പരാതിയുമായി ബന്ധപ്പെട്ട മുഴുവന്‍ തെളിവുകളും ഒരാഴ്ച്ചയ്ക്കകം പൊലീസിന് മുന്‍പില്‍ ഹാജരാക്കുമെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.
തൃശ്ശൂര്‍ പൊലീസ് ക്ലബില്‍ വച്ച് ശ്രീകുമാര്‍ മേനോനെ പൊലീസ് വിശദമായി ചോദ്യം ചെയ്‌തു. അന്വേഷണ ഉദ്യോഗസ്ഥനായ എ സി പി ശ്രീനിവാസന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്തത്.
അന്വേഷണവുമായി സഹകരിക്കുമെന്ന് ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു. നേരത്തെ വി എ ശ്രീകുമാറിന്റെ വീട്ടില്‍ റെയ്ഡ് ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പൊലീസ് സ്വീകരിച്ചിരുന്നു.
ശ്രീകുമാര്‍ മേനോന്‍ അപായപ്പെടുത്താന്‍ ശ്രമിക്കുമെന്ന് ഭയപ്പെടുന്നതായി ചൂണ്ടിക്കാട്ടിയാണ് മഞ്ജു ഡിജിപിക്ക് പരാതി നല്‍കിയത്.
0 Comments