കേരളത്തിന്‍റെ സ്വപ്നമായ കേരളാ ബാങ്ക് നിലവില്‍ വന്നതിന്റെ ആഘോഷ പരിപാടികള്‍ ഇന്ന് തിരുവനന്തപുരത്ത് നടക്കും

കേരളത്തിന്‍റെ സ്വപ്നമായ കേരളാ ബാങ്ക് നിലവില്‍ വന്നതിന്റെ ആഘോഷ പരിപാടികള്‍ ഇന്ന് തിരുവനന്തപുരത്ത് നടക്കും. വൈകിട്ട് മൂന്ന് മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ആഘോഷ പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്ഘാടനം ചെയ്യും . മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിക്കും .

സംസ്ഥാന സഹകരണ ബാങ്കിനേയും മലപ്പുറം ഒഴികെയുള്ള , 13 ജില്ലാ സഹകരണബാങ്കുകളേയും ലയിപ്പിച്ചാണ്‌ കേരളാ ബാങ്ക് രൂപീകരിക്കുന്നത് . സര്‍ക്കാര്‍ നിയോഗിച്ച ഇടക്കാല ഭരണസമിതിക്കാവും ബാങ്കിന്റെ നടത്തിപ്പ് ചുമതല . ബാങ്കിന്റെ രൂപീകരണത്തിനെതിരെ എല്ലാ ഹര്‍ജികളും കഴിഞ്ഞ ദിവസം ഹൈക്കോടതി തളളിയതോടെയാണ് കേരളാ ബാങ്ക് യാത്ഥാര്‍ത്ഥ്യകുന്നത് . കേരളാ ബാങ്കിന്‍റെ ആദ്യ ജനറല്‍ ബോഡി ഡിസംബറില്‍ വി‍‍ളിച്ച്‌ ചേര്‍ക്കും .