തുടക്കത്തില്‍ ഞാനും ഇങ്ങനെ, സാരമില്ല: പരിഭാഷകയായ വിദ്യാര്‍ഥിനിയോട് രാഹുല്‍


വാ​കേ​രി (വ​യ​നാ​ട്): സ്കൂ​ള്‍ കെ​ട്ടി​ടം ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ പ​രി​ഭാ​ഷ​ക്കി​ടെ ഒ​ന്ന്​ പ​ത​റി​യ വി​ദ്യാ​ര്‍​ഥി​നി​യോ​ട് തു​ട​ക്ക​ത്തി​ല്‍ ഞാ​നും ഇ​ങ്ങ​നെ​യാ​യി​രു​ന്നു​വെ​ന്ന് ആ​ശ്വ​സി​പ്പി​ച്ച്‌​ രാ​ഹു​ല്‍ ഗാ​ന്ധി. വി​ദ്യാ​ര്‍​ഥി​നി​ക്ക്​ അ​വ​സാ​നം​വ​രെ അ​ദ്ദേ​ഹം ധൈ​ര്യ​വും പ്രോ​ത്സാ​ഹ​ന​വും ന​ല്‍​കി. ചോ​ക്ല​റ്റ് ന​ല്‍​കി അ​ഭി​ന​ന്ദി​ച്ചു. കാ​ലി​ല്‍ തൊ​ട്ട പൂ​ജ എ​ന്ന വി​ദ്യാ​ര്‍​ഥി​നി​ക്ക്​ ധൈ​ര്യം പ​ക​ര്‍​ന്നു. വേ​ദി​യി​ല്‍ പ​ക​ച്ച​പ്പോ​ള്‍ രാ​ഹു​ലി​​െന്‍റ പ്രോ​ത്സാ​ഹ​നം മ​റ​ക്കാ​ന്‍ ക​ഴി​യി​െ​ല്ല​ന്ന്​ പൂ​ജ പി​ന്നീ​ട് പ​റ​ഞ്ഞു.
വാ​കേ​രി ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലെ പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​യാ​ണ് പി.​വി. പൂ​ജ. എം.​എ​സ്.​ഡി.​പി പ​ദ്ധ​തി​യി​ല്‍ നി​ര്‍​മി​ച്ച കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്യാ​നാ​ണ് രാ​ഹു​ല്‍ എ​ത്തി​യ​ത്. വേ​ദി​യി​ല്‍ സൗ​ണ്ട് ബോ​ക്സ് ഇ​ല്ലാ​ത്ത​തി​നാ​ല്‍ രാ​ഹു​ലി​​െന്‍റ പ്ര​സം​ഗം വ്യ​ക്ത​മാ​യി കേ​ള്‍​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല. അ​തി​നാ​ല്‍ പ​രി​ഭാ​ഷ ത​ട​സ്സ​പ്പെ​ട്ടു. വേ​ദി​യി​ലി​രു​ന്ന ചി​ല നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു​കൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച​പ്പോ​ള്‍ രാ​ഹു​ല്‍ ഇ​ട​പ്പെ​ട്ടു. കു​ട്ടി​ത​ന്നെ പ​റ​യു​മെ​ന്ന്​ പ​റ​ഞ്ഞു.