ചെക്യേരി കോളനിയിൽ മൂന്നംഗ മാവോവാദികളെത്തി ഭക്ഷണസാധനം വാങ്ങി മടങ്ങി
പേരാവൂർ: കോളയാട് പഞ്ചായത്തിൽ കണ്ണവം വനമേഖലയിലുൾപ്പെട്ട ചെക്യേരി കോളനിയിൽ മൂന്നംഗ മാവോവാദികളെത്തി ഭക്ഷണസാധനം വാങ്ങി മടങ്ങി.കോളയാട് പഞ്ചായത്തിൽ കണ്ണവം വനമേഖലയിലുൾപ്പെട്ട ചെക്യേരി കോളനിയിൽ മൂന്നംഗ മാവോവാദികളെത്തി ഭക്ഷണസാധനം വാങ്ങി മടങ്ങി.കഴിഞ്ഞ തിങ്കളാഴ്ച്ചച്ചയാണ്
ചെക്യേരി കോളനിയിലെ വീടുകളിൽ ആയുധധാരികളായ മാവോവാദികളെത്തിയതായി അധികൃതർക്ക് വിവരം ലഭിച്ചത്.സംഘത്തിൽ തോക്കേന്തിയ ഒരു സ്ത്രീയും മൂന്ന് പുരുഷന്മാരുമടങ്ങുന്ന സംഘമാണ്ചെക്യേരിയിലെത്തിയതെന്നാണ് റിപ്പോർട്ട്.സന്ധ്യയോടെ എത്തിയ സംഘം രാത്രി പത്ത് മണിയോടെ തിരിച്ചു പോയതായാണ് വിവരം.കോളനിയിലെ ചില വീടുകളിൽ കയറി വീട്ടുകാരുടെ ഫോൺ വാങ്ങിവെച്ച് തിരിച്ചു പോകാൻ നേരമാണ് തിരികെ കൊടുത്തതെന്നും പറയപ്പെടുന്നു.മൂന്ന് ദിവസത്തേക്കുള്ള ഭക്ഷണ സാധനം ആവശ്യപ്പെട്ടതായും വിവരമുണ്ട്. ഭീതി മൂലം പ്രദേശവാസികൾ പുറത്ത് പറഞ്ഞില്ലെങ്കിലും വിവരമറിഞ്ഞ് പേരാവൂർ പോലീസും സ്‌പെഷൽ ബ്രാഞ്ചധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്.മാവോവാദി സാന്നിധ്യം വനപാലകരും അറിഞ്ഞിട്ടുണ്ട്. മുമ്പ് ഇതിനോട് ചേർന്ന നിടുംപൊയിൽ 24-ാം മൈലിൽ രൂപേഷിന്റെ നേതൃത്യത്തിൽ ക്യാ റി യിൽ അക്രമം ഉണ്ടായിട്ടുണ്ട്. മാവോവാദി സാന്നിധ്യം റിപ്പോർട്ട് ചെയ്തതോടെ ചെക്യേരി കോളനിയിലും, മുമ്പ് മാവോവാദികൾ എത്തിയിട്ടുള്ള പ്രദേശങ്ങളിലും പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.കൂടാതെ കണ്ണവം, കൊട്ടിയൂർ വനമേഖലകളിലും നിരീക്ഷണം ഏർപ്പെടുത്തി.
0 Comments