സുരക്ഷാ ഉദ്യോഗസ്ഥര്‍ തിരയുന്ന ഹിസ്ബുള്‍ ഭീകരന്‍ കശ്മീരില്‍ കീഴടങ്ങി



ശ്രീനഗര്‍: സുരക്ഷ ഉദ്യോഗസ്ഥര്‍ തിരയുന്ന ഹ്‌സ്ബുള്‍ മുജാഹിദീന്‍ഭീകരന്‍ കശ്മീരില്‍ ബി.എസ്.എഫിന് മുന്നില്‍ ഉപാധികളില്ലാതെ കീഴടങ്ങി. ദേശീയ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ജമ്മു കശ്മീരിലെ പുല്‍വാമ സ്വദേശിയായ അബ്ദുല്‍ ജാഫര്‍ വാനിയുടെ മകനായ വാനി (34) ആണ് ബി.എസ്.എഫിന് മുന്നില്‍ കീഴടങ്ങിയത്. കഴിഞ്ഞമാസം 25ന് പുല്‍വാമയില്‍ ഭീകരവാദികളും സുരക്ഷ ഉദ്യോഗസ്ഥരും തമ്മിലുണ്ടായ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ടാണ് സുരക്ഷ ഉദ്യോഗസ്ഥര്‍ ഇയാളെ തിരഞ്ഞിരുന്നത്.
സുരക്ഷാ സൈന്യത്തെ ആക്രമിച്ച ഭീകരര്‍കശ്മീരില്‍ പ്രവര്‍ത്തിക്കുന്ന പ്രാദേശിക ഹിസ്ബുള്‍ നേതാക്കളാണെന്ന് വിലയിരുത്തല്‍. കൊല്ലപ്പെട്ടഭീകരര്‍പദ്ധതികള്‍ നടപ്പാക്കാന്‍ ഉപയോഗിച്ചിരുന്ന വാഹനം വാനിയാണ് ഓടിച്ചിരുന്നത്.
നവംബര്‍ 25 ന് തെക്കന്‍ കശ്മീര്‍ ജില്ലയിലെ ഷാദിമാര്‍ഗിലെ വാഹന ചെക്ക് പോയിന്റില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെഭീകരവാദികള്‍ വെടിയുതിര്‍ത്തത് ഏറ്റുമുട്ടലില്‍ കലാശിച്ചിരുന്നു.