ഹജ്ജ്: ഡിസംബര്‍ 17 വരെ അപേക്ഷിക്കാം
മലപ്പുറം: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി വീണ്ടും നീട്ടി. ഡിസംബര്‍ 17 ആണ് പുതിയ തീയതി. ഡിസംബര്‍ 17നകം അനുവദിച്ചതും 2021 ജനുവരി 20 വരെ കാലാവധിയുള്ളതുമായ മെഷീന് റീഡബിള്‍ പാസ്പോര്‍ട്ട് ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
ഇതുവരെ 24,782 ഓണ്‍ലൈന്‍ അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ 70 വയസ്സ് വിഭാഗത്തില്‍ 989 പേരും 45 വയസ്സിന് മുകളിലുള്ള സ്ത്രീകളുടെ (മെഹ്റം ഇല്ലാത്തവര്‍) വിഭാഗത്തില്‍ 1568 പേരും ജനറല്‍ വിഭാഗത്തില്‍ 22,225 പേരുമുണ്ട്. അപേക്ഷ സംബന്ധിച്ച വിവരങ്ങള്‍ക്ക് ഫോണ്‍: 0483 2710717, 6282023178. ഇ-മെയില്‍: hajhousekerala@gmail.com.
0 Comments