ക്യാമ്പസുകളിലൂടെ ഇന്ത്യയെ തിരിച്ചു പിടിക്കുക:  സൈനുദ്ദീൻ കരിവെള്ളൂർ

കണ്ണൂർ : ഇന്നത്തെ മുഖ്യപ്രതിപക്ഷമായി വളർന്നുവരുന്ന  ക്യാമ്പസുകളിലെ യുവത്വത്തിലാണ് ഇന്ത്യയുടെ പ്രതീക്ഷയെന്ന്  വെൽഫെയർ പാർട്ടി കണ്ണൂർ ജില്ലാ പ്രസിഡൻറ് സൈനുദ്ദീൻ കരിവെള്ളൂർ പ്രസ്താവിച്ചു. ഫ്രറ്റേണിറ്റി മൂവ്മെന്റ് കണ്ണൂർ ജില്ലാ ക്യാമ്പസ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയെ   അധോഗതിയിലേക്ക് നയിക്കുന്ന സംഘപരിവാർ ഭരണകൂടത്തിനെതിരെ മൂർച്ചയുള്ള ചോദ്യങ്ങളുമായി സധൈര്യം മുന്നോട്ടു പോകുന്ന ക്യാമ്പസിലെ വിദ്യാർത്ഥികളിലൂടെ ഇന്ത്യയെ തിരിച്ചുപിടിക്കാൻ സാധിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന കമ്മിറ്റിയംഗങ്ങളായ അമീൻ റിയാസ്,പി.ബി.എം ഫർമീസ് എന്നിവർ സംസാരിച്ചു. ജില്ല ജനറൽ സെക്രട്ടറി ശബീർ എടക്കാട് അധ്യക്ഷത വഹിച്ചു.  ജില്ലാ കമ്മിറ്റിയംഗം മുഹമ്മദ് ഫറാഷ് സ്വാഗതവും സഫൂറ നദീർ നന്ദിയും പറഞ്ഞു. തമുന്ന അബ്ദുല്ല , റമീസ് നരയംപാറ,ഫാത്തിമ നടാൽ എന്നിവർ നേതൃത്വം നൽകി.