വിദ്യാഭ്യാസ വകുപ്പിൻറെ പ്രതിഭയെത്തേടി പദ്ധതി: അടക്കാത്തോട്ടിലെ തോമസ് പാടിയാകണ്ടതിന്റെ കൃഷിയിടത്തിൽ മനം നിറഞ്ഞ് വിദ്യാർഥികൾ

കേരളം വിദ്യാഭ്യാസ വകുപ്പിൻറെ പ്രതിഭയെത്തേടി എന്ന പരിപാടിയുടെ ഭാഗമായി അടയ്ക്കാത്തോട് യു.പി.സ്കൂളിലെ വിദ്യാർഥികൾ ശ്രീ തോമസ് പാടിയാകണ്ടതിന്റെ വീടും കൃഷിയിടവും സന്ദർശിക്കുകയും അഭിമുഖം തയ്യാറാക്കുകയും ചെയ്തു .വിവിധ രാജ്യങ്ങളിലുള്ള സസ്യങ്ങളെക്കുറിച്ചും  പഴവര്ഗങ്ങളെക്കുറിച്ചും , മത്സ്യകൃഷിയെപ്പറ്റിയും ,തേനീച്ച കൃഷിയെപ്പറ്റിയും അദ്ദേഹം കുട്ടികളുമായി സംവദിച്ചു .