തളിപ്പറമ്പില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം! പിന്നില്‍ തളിപ്പറമ്ബിലെ വമ്ബന്മാരുടെയും പ്രമുഖ രാഷ്ട്രീയനേതാവിന്റെയും കൊച്ചുമക്കള്‍; പോലീസ് കേസ് മുക്കി
തളിപ്പറമ്പ്: പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോകല്‍ കേസില്‍ തളിപ്പറന്പ് പോലീസ് പ്രതികളെ രക്ഷപ്പെടുത്തിയ സംഭവത്തില്‍ ഉന്നതതല അന്വേഷണം ആരംഭിച്ചു. തളിപ്പറമ്ബിലെ വമ്ബന്മാരുടെയും പ്രമുഖരാഷ്ട്രീയനേതാവിന്റെയും കൊച്ചുമക്കളെയാണ് കേസില്‍ തളിപ്പറമ്ബ് പോലീസ് രക്ഷിച്ചെടുത്തത്. കരിമ്ബത്ത് കഴിഞ്ഞ ദിവസം തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചു എന്ന 12കാരിയുടെ പരാതിയില്‍ കുടുങ്ങിയത് വമ്പന്മാരുടെ മക്കളാണെന്നറിഞ്ഞതോടെയാണ് പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചത്. രണ്ടാഴ്ച മുന്‍പ് രണ്ടാഴ്ച മുമ്ബേയുള്ള ഒരു ശനിയാഴ്ച നടന്ന സംഭവമാണ് വിവാദമായത്. 12കാരിയെ ഓമ്നി വാനില്‍ പിന്തുടര്ന്ന് സര് സയ്യിദ് സ്കൂളിന്റെ പിറകു വശത്തു നിന്ന് നാല് കൗമാരക്കാര്‍ വാനില്‍ പിടിച്ചു കയറ്റാന്‍ ശ്രമിച്ചു. കുതറിയോടിയ പെണ്‍കുട്ടി അടുത്തുള്ള ക്വാര്‍ട്ടേസില്‍ അഭയം തേടി. എന്നാല്‍ വീട്ടുകാരി വലിയ കാര്യമാക്കാതെ കുട്ടിയോട് പേടിക്കണ്ട തോന്നിപ്പോയതാകാം എന്നു പറഞ്ഞു സമാധാനിപ്പിച്ചു വിടുന്നു. ഒറ്റയ്ക്ക് വീട്ടിലേക്ക് പോയ പെണ്‍കുട്ടിയെ അതേ വാന്‍ പിന്തുടരുന്നത് കണ്ട വീട്ടുകാരന് കുട്ടിയുടെ വീട്ടില്‍ കൊണ്ട് ചെന്നാക്കുകയും കാര്യം അറിയിക്കുകയും ചെയ്തു.
പിറ്റേന്ന് തന്നെ സഹോദരനോടൊപ്പം പെണ്‍കുട്ടി തളിപ്പറമ്ബ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്യുന്നു. പരാതിയില്‍ കേസെടുത്ത എസ്ഐ സംഭവം മാധ്യങ്ങള്‍ക്ക് നല്‍കാതിരിക്കുകയും അന്വേഷണം തുടരുകയും ചെയ്തു. സിസി ടിവി പരിശോധനയിലാണ് പോലീസിന് കാര്യങ്ങളുടെ ഗൗരവം പിടി കിട്ടിയത്. ദിവസങ്ങള്‍ക്കകം പ്രതികള്‍ പിടിയിലാവുകയും ചെയ്തു.
പ്രതികള്‍ക്കായ് പ്രതികള്‍ പിടിയിലായെങ്കിലും പിന്നീട് അരങ്ങേറിയത് നാടകീയ രംഗങ്ങള്‍. തളിപ്പറമ്ബിലെ ധനാഢ്യരുടെയും സാമുദായിക രാഷ്ട്രീയ പാര്‍ട്ടിയുടെ ഉന്നതനേതാവിന്റെയും കൊച്ചുമക്കളെയാണ് പിടികൂടിയത്. സംഭവദിവസം പ്രതികള്‍ ലഹരിയിലായിരുന്നു എന്നും തെളിഞ്ഞിട്ടുണ്ട്. തലനാരിഴക്കാണ് പെണ്‍കുട്ടി രക്ഷപെട്ടത്.
നഗരത്തിലെ പ്രമുഖ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥികളാണ് നാല് പ്രതികളും. സംഭവത്തെ തുടര്‍ന്ന് സ്കൂളില്‍ നിന്ന് നാലുപേരെയും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. പ്രതികളായ വിദ്യാര്‍ഥികളുടെ 'ഭാവി'യാണ് പോലീസ് സ്റ്റേഷനില്‍ ചര്‍ച്ചയായത്. പ്രതികളുടെ ഉന്നതരായ ബന്ധുക്കളും പോലീസ് ഉന്നതരും വട്ടം കൂടി ഇരുന്നാണ് പ്രശ്നം ഒത്തുതീര്‍പ്പാക്കിയത്.
പോലീസ് പറയുന്നത് ടര്‍ഫില്‍ നടന്ന സംഭവവുമായി ബന്ധപ്പെട്ട അടിപിടി കണ്ട് പെണ്‍കുട്ടി ഭയന്നോടി എന്നാണ്. എങ്കില്‍ എന്തിനു പരസ്പരം അടികൂടിയവര്‍ ഒരേ വാഹനത്തില്‍ യാത്ര ചെയ്തു? എന്തിനാണിവര്‍ സ്കൂളിന്റെ പിന്‍വശത്തു ഒത്തുകൂടിയത്. ഇനിയും സംശയങ്ങള്‍ ബാക്കിയാണ്. സംഭവത്തെക്കുറിച്ച് ഡി ജി പി ക്ക് ലഭിച്ച പരാതിയിലാണ് ഇപ്പോള്‍ ഉന്നതതല അന്വേഷണം നടക്കുന്നത്.
0 Comments