ചുങ്കക്കുന്നിൽ  ചെങ്കൽ ലോറിയും മുച്ചക്ര സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം .

ചുങ്കക്കുന്ന് സ്വദേശി കൊച്ചുപുര ഉലഹന്നാൻ 70 ന് (കുഞ്ഞാപ്പൻ)
 പരിക്കേറ്റു. ഇയാളെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 8ന് ആയിരുന്നു അപകടം. കൊട്ടിയൂർ ഭാഗത്ത് നിന്ന് വരുകയായിരുന്ന ചെങ്കൽ ലോറി ചുങ്കക്കുന്ന് പള്ളി കോബൗണ്ടിൽ നിന്നു വരുകയായിരുന്ന സ്കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു .