അയ്യപ്പ ദര്‍ശനത്തിനായി ഭക്തജനപ്രവാഹം, ദേവസ്വം ബോര്‍ഡിന്റെ വരുമാനം 66 കോടി കവിഞ്ഞു
ശബരിമല: അയ്യപ്പ ദർശനത്തിനായി ശബരിമലയിൽ ഭക്തജന പ്രവാഹം. ഇതര സംസ്ഥാനത്തുനിന്നുള്ളവർക്കൊപ്പം മലയാളികൾ കൂടി എത്തിത്തുടങ്ങിയതാണ് തിരക്ക് വർധിക്കാൻ ഇടയാക്കുന്നത്. അതിനിടെ ശബരിമലയിലെ ഇതുവരെയുള്ള വരുമാനം 66 കോടിയിലെത്തി.
ഇന്നലെ ഉച്ചമുതൽ മണിക്കൂറിൽ 3000 ഭക്തരാണ് 18-ാംപടി ചവിട്ടുന്നത്. നാളെ അവധി ദിനമായതിനാൽ കൂടുതൽ കൂടുതൽ തീർത്ഥാടകർ ശബരിമലയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തീർത്ഥാടകരുടെ വരവ് കൂടുന്നതോടെ സന്നിധാനത്ത് അനുഭവപ്പെടുന്ന നെയ് ക്ഷാമത്തിനും പരിഹാരമുണ്ടാകും.
വെള്ളയാഴ്ച വരെ 26.62 കോടിയുടെ അരവണയും 3.90 കോടി രൂപയുടെ അപ്പവും വിൽപ്പന നടത്തിയിട്ടുണ്ട്. തീർത്ഥാടകരുടെ എണ്ണം കൂടിയത് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആകെ വരുമാനത്തിലും വർധനവുണ്ടാക്കി.
കഴിഞ്ഞ വർഷം 39.49 കോടിരൂപയായിരുന്ന ആകെ വരുമാനം ഇത്തവണ 66.13 കോടി രൂപയായി ഉയർന്നിട്ടുണ്ട്. മണ്ഡലകാലം പൂർത്തിയാകുന്നതിന് മുമ്പുതന്നെ മികച്ച വരുമാനമാണ് ബോർഡ് ലക്ഷ്യം വയ്ക്കുന്നത്
0 Comments