ജനുവരി 8 ദേശീയ പണിമുടക്കിന്റെ പ്രചരണാർത്ഥം കേളകത്ത് സായാഹ്ന ധർണ്ണ നടത്തി

ജനുവരി 8 ദേശീയ പണിമുടക്കിന്റെ പ്രചരണാർത്ഥം എഫ്.എസ്.ഇ.ടി.ഒ കേളകം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേളകത്ത് സായാഹ്ന ധർണ്ണ നടത്തി. വി.വി.വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. കെ.സി ഷിന്റോ അധ്യക്ഷനായി കെ.ഷാജി, കെ.രതീശൻ എന്നിവർ പ്രസംഗിച്ചു. രവീന്ദ്രൻ പി സ്വാഗതം പറഞ്ഞു