സവാള എത്താന്‍ വൈകും; സപ്ലൈകോ വഴി 65-68 രൂപക്ക് വില്ക്കാന് തീരുമാനം
തിരുവനന്തപുരം: ഉള്ളിവിലയില്‍ നട്ടം തിരിയുന്ന പൊതുജനത്തിന് വീണ്ടും തിരിച്ചടി. ഈ മാസം 10ന് വിദേശത്തുനിന്ന് മുംബൈയില്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന സവാള ഒരാഴ്ചകൂടി വൈകുമെന്ന് കേന്ദ്രം സംസ്ഥാന സര്‍ക്കാറിനെ അറിയിച്ചു. ഡിസംബര്‍ 15നും 18നും ഇടയില്‍ ലോഡ് എത്തുമെന്നാണ് വെള്ളിയാഴ്ച രാത്രിയോടെ ഭക്ഷ്യവകുപ്പിനെ കേന്ദ്ര ഭക്ഷ്യമന്ത്രാലയം അറിയിച്ചിരിക്കുന്നത്. വില പിടിച്ചുനിര്‍ത്തുന്നതിന് ഒരുമാസത്തേക്ക് 300 ടണ്‍ സവാളയാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനു പുറമെ ഹോര്‍ട്ടികോര്‍പ് 160 ടണ്‍ സവാളയും ആവശ്യപ്പെട്ടിട്ടുണ്ട്. നാഫെഡ് വഴി എത്തുന്ന സവാള സപ്ലൈകോ വഴി 65-68 രൂപക്ക് വില്‍ക്കാനാണ്
300 ടണ്‍ സവാള കേന്ദ്രത്തോട് ആവശ്യപ്പെെട്ടന്ന് മന്ത്രി പി. തിലോത്തമന്
തിരുവനന്തപുരം: വിലക്കയറ്റം തടയാന്‍ 300 ടണ്‍ സവാള കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി ഭക്ഷ്യമന്ത്രി പി. തിലോത്തമന് അറിയിച്ചു. നാഫെഡ് വഴി സപ്ലൈകോ സംഭരിക്കുമെന്നും മന്ത്രി അറിയിച്ചു. സവാള, ചെറിയ ഉള്ളി, വെളുത്തുള്ളി, പച്ചക്കറികള്‍ തുടങ്ങി സര്‍ക്കാറിെന്റ നിയന്ത്രണത്തിനുമപ്പുറമുള്ള ഭക്ഷ്യവസ്തുക്കളിലാണ് വിലക്കയറ്റം.
നേരത്തേ സവാളക്ക് വിലക്കയറ്റം ഉണ്ടായപ്പോള്‍ നാഫെഡ് വഴി നാസിക്കില്‍നിന്ന് 50 ടണ്‍ ശേഖരിച്ചിരുന്നു. 38 രൂപക്കാണ് ഇവ സപ്ലൈകോ വഴി നല്‍കിയത്. നിലവില്‍ രാജ്യത്തൊരിടത്തും സവാള കിട്ടാനില്ലാത്ത സ്ഥിതിയാണ്. ദേശീയ ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കിയതിനോടനുബന്ധിച്ച് പൊതുവിതരണ രംഗത്തുണ്ടായ മാറ്റത്തെപ്പറ്റി ഭക്ഷ്യ വകുപ്പ് സംഘടിപ്പിച്ച ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇ- പോസ് മെഷീനിലൂടെ റേഷന്‍കടകള്‍ സേവനകേന്ദ്രങ്ങളാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. റേഷന്‍കടകള്‍ വഴി കുപ്പിവെള്ള വിതരണം വ്യാപകമാക്കും. ശബരി ഉല്പന്നങ്ങള് എല്ലാ റേഷന്‍കടകളിലും എത്തിക്കും. ഭാവിയില്‍ പണമിടപാടുകള്‍ അടക്കം റേഷന്‍കടകള്‍ വഴിയാകും. ഇത്തരത്തില്‍ വ്യാപാരികള്‍ക്ക് മെച്ചപ്പെട്ട വേതനം ലഭ്യമാക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. പ്രസ്ക്ലബില്‍ നടന്ന ചടങ്ങില്‍ ഭക്ഷ്യപൊതുവിതരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി അധ്യക്ഷത വഹിച്ചു
0 Comments