തമിഴ്നാട്ടില്‍ 300 കിലോ ചെറിയ ഉള്ളി മോഷണം പോയി
ചെന്നൈ: തമിഴ്നാട്ടില്‍ കര്ഷകന് വിതക്കാനായി സൂക്ഷിച്ചിരുന്ന ആറു ചാക്ക് ചെറിയ ഉള്ളി മോഷണം പോയി. പെരമ്ബലൂര്‍ ജില്ലയിലെ കൂത്തന്നൂര്‍ ഗ്രാമത്തിലെ കെ. മുത്തുകൃഷ്ണെന്റ കളത്തില്‍ സൂക്ഷിച്ചിരുന്ന 300 കിലോ ഉള്ളിയാണ് കളവുപോയത്. ഒന്നരലക്ഷം രൂപ മുതല്‍മുടക്കി മൊത്തം 15 ചാക്ക് ഉള്ളിയാണ് സൂക്ഷിച്ചിരുന്നത്. ഇതില്‍ ആറ് ചാക്ക് ഉള്ളിയാണ് കാണാതായത്. ഇതിന് 45,000 രൂപ വില കണക്കാക്കുന്നു.
മുത്തുകൃഷ്ണന് പാടലൂര് പൊലീസില്‍ പരാതി നല്കി. തമിഴ്നാട്ടില്‍ ഏറ്റവും കൂടുതല്‍ ഉള്ളി കൃഷി ചെയ്യുന്നത് പെരമ്ബലൂര്‍ ജില്ലയിലാണ്. ഉള്ളവില കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഉള്ളിപ്പാടങ്ങളില്‍ കര്‍ഷകര്‍ കാവല്‍നില്‍ക്കുകയാണ്. പെരമ്ബലൂരില് ചെറിയ ഉള്ളി വില 130 രൂപയാണെന്നും വരുംദിവസങ്ങളില്‍ കൂടാനാണ് സാധ്യതയെന്നും കര്‍ഷകര്‍ പറഞ്ഞു.
0 Comments