വാളയാറില്‍ വീണ്ടും പീഡനം; എട്ടു വയസുകാരിയെ അയല്‍വാസി പീഡിപ്പിച്ചു
പാലക്കാട്: വാളയാറില്‍ വീണ്ടും പെണ്‍കുട്ടി പീഡനത്തിനിരയായി. എട്ടു വയസുള്ള പെണ്‍കുട്ടിയാണു പീഡിപ്പിക്കപ്പെട്ടത്. ഈ മാസം ഏഴിന് പെണ്‍കുട്ടിയുടെ അയല്‍വാസിയായ യുവാവ് പീഡിപ്പിച്ചെന്നാണ് ആരോപണം.
പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതി ഒളിവിലാണെന്നും ഇയാള്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു.
0 Comments