ആലപ്പുഴ : ആലപ്പുഴയില്‍ കൊലപാതകക്കേസ് പ്രതികള്‍ വെട്ടേറ്റുമരിച്ചു. തുമ്ബോളി സാബു വധക്കേസ് പ്രതികളായ ജസ്റ്റിന്‍ സോനു, വികാസ് എന്നിവരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ രാത്രി 11 മണിയോടെ തുമ്ബോളിയിലാണ് സംഘട്ടനം ഉണ്ടായത്.
ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള പകയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് നല്‍കുന്ന സൂചന. സംഘട്ടനത്തില്‍ വികാസ് സംഭവസ്ഥലത്തും, ജസ്റ്റിന്‍ സോനു ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ വെച്ചുമാണ് മരിച്ചത്. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും രാവിലെ ആറുമണിയോടെ മരിക്കുകയായിരുന്നു.
2015 ജൂണ്‍ ഒന്നിനാണ് തുമ്ബോളി ഷാപ്പില്‍ വെച്ച് സാബു കൊല്ലപ്പെടുന്നത്. ഈ കേസിലെ പ്രതികളാണ് വികാസും ജസ്റ്റിനും. കൊല്ലപ്പെട്ട സാബുവിന്റെ സുഹൃത്തുക്കളും ബന്ധുക്കളുമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്. ഇവര്‍ ജില്ലയ്ക്ക് പുറത്തേക്ക് കടന്നുവെന്നും പൊലീസ് വിലയിരുത്തുന്നു.


0 Comments