'കൊട്ടിയൂര്‍:അമ്പായത്തോട് പാല്‍ചുരം വേളാങ്കണ്ണി മാതാവിന്റെ കുരിശുപള്ളിക്ക് സമീപം നിയന്ത്രണം വിട്ട കാര്‍ വൈദ്യുത തൂണിലിടിച്ച് അപകടം.



ഞായറാഴ്ച ഉച്ചക്ക് 12.30യോടെയായിരുന്നു അപകടം.അപകടത്തെ തുടര്‍ന്ന് വൈദ്യുത തൂണ്‍ റോഡിന് കുറുകെ വീണതിനാല്‍ അല്‍പ സമയം ഗതാഗതം തടസപ്പെട്ടു.കണ്ണൂര്‍ സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത് അപകടത്തില്‍ ആര്‍ക്കും പരിക്കില്ല