200 ഗ്രാം കഞ്ചാവുമായി മധ്യവയസ്കൻ പേരാവൂർ എക്സൈസിന്റെ പിടിയിൽ

നീണ്ടു നോക്കി, പാലുകാച്ചി മേഖലയിലെ പ്രധാന കഞ്ചാവു വിൽപ്പനക്കാരനായ ഒറ്റപ്ലാവ് പാലുകാച്ചി സ്വദേശി തോട്ടവിളയിൽ കുട്ടപ്പനാണ് 200 ഗ്രാം കഞ്ചാവുമായി പേരാവൂർ എക്സൈസ് സംഘത്തിന്റെ പിടിയിലായത്. കൊട്ടിയൂർ  മേഖലകളിൽ യുവാക്കൾക്കും കുട്ടികൾക്കും  കഞ്ചാവ് വിൽപ്പന നടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിനെതുടർന്ന്  കുറച്ചു ദിവസങ്ങളായി ഈയാൾ എക്സൈസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. മുൻ അബ്കാരി, എൻ ഡി പിഎസ് കേസുകളിലെ പ്രതിയായ കുട്ടപ്പൻ  കർണ്ണാടകയിലെ കുട്ട എന്ന സ്ഥലത്തു നിന്നും കഞ്ചാവ് വാങ്ങി വരുന്നതായി ബഹു: എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്ക്വാഡ് നൽകിയ രഹസ്യവിവരത്തെ തുടർന്ന് പ്രിവന്റീവ് ഓഫീസർ പി സി.ഷാജിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പാൽച്ചുരം ആശ്രമം ജംഗ്ഷനിൽ വെച്ച് പിടിയിലായത്.പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ സി എം.ജയിംസ്, കെ.എ.മജീദ്, കെ ശ്രീജിത്ത്‌, വിഷ്ണു എൻ.സി, ബിനീഷ്.എ.എം., എക്സൈസ് ഡ്രൈവർ ജോർജ്ജ്' കെ.ടി. എന്നിവർ പങ്കെടുത്തു. ബഹു: കൂത്തുപറമ്പ് JFCM കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.