ഫോട്ടോ ഫിനിഷില്‍ ഇത്തവണയും കപ്പ് പാലക്കാടിന്

സംസ്ഥാന സ്‌കൂള്‍കലോത്സവത്തില്‍ അവസാന നിമിഷം പാലക്കാട് തന്നെ കപ്പിന് മുത്തമിട്ടു. കലോത്സവത്തിന്റെ അവസാന ദിവസമായ ഞായറാഴ്ച വൈകുന്നേരത്തോടെ എല്ലാ മത്സരങ്ങളും അവസാനിച്ചപ്പോള്‍ 951 പോയിന്റ് നേടിയാണ് പാലക്കാട് സ്വര്‍ണക്കപ്പ് നേടിയത്. 949 പോയിന്റാണ് കോഴിക്കോടിനും കണ്ണൂരിനും ലഭിച്ചത്. 940 പോയിന്റോടെ തൃശൂര്‍ നാലാം സ്ഥാനത്തും 909 പോയിന്റോടെ മലപ്പുറം അഞ്ചാം സ്ഥാനത്തുമെത്തി.

മറ്റുജില്ലകളുടെ പോയിന്റ്‌നില:
എറണാകുളം- 904
തിരുവനന്തപുരം- 898
കോട്ടയം- 894
കാസര്‍കോട്- 875
വയനാട്- 874
ആലപ്പുഴ- 868
കൊല്ലം- 860
പത്തനംതിട്ട- 773
ഇടുക്കി- 722