മേയര്‍ക്ക് പിഎയെ അനുവദിച്ചില്ല; മന്ത്രിക്കു മുന്നില്‍ ഉന്നയിച്ച് കോര്പറേഷന്
കണ്ണൂര്‍ കോര്‍പറേഷനില്‍ പുതിയ മേയര്‍ ചുമതലയേറ്റ് മൂന്നുമാസമായിട്ടും പേഴ്സണല്‍ അസിസ്റ്റന്റിനെ അനുവദിക്കാത്തത് വാര്‍ഷിക പദ്ധതി അവലോകനത്തില്‍ മന്ത്രി എ.സി. മൊയ്തീനു മുന്നില്‍ ഉന്നയിച്ച് കണ്ണൂര്‍ കോര്പറേഷന് അധികൃതര്‍. മൂന്നുമാസം മുന്‍പാണ് സുമ ബാലകൃഷ്ണന് മേയറായി കണ്ണൂര്‍ കോര്‍പറേഷനില്‍ യുഡിഎഫിന്റെ നേതൃത്വത്തില്‍ പുതിയ ഭരണസമിതി അധികാരമേറ്റത്. ഇതേതുടര്‍ന്ന് രണ്ടര മാസം മുന്‍പ് മേയര്‍ക്ക് പുതിയ പിഎയെ നിയമിക്കണമെന്നു കാണിച്ച് വകുപ്പ് മന്ത്രിക്ക് നിവേദനവും നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ ഇക്കാര്യം അംഗീകരിച്ച് കിട്ടിയിരുന്നില്ല. ഇതാണ് ജില്ലാ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2019 - 20 വാര്‍ഷിക പദ്ധതി അവലോകന യോഗത്തില്‍ ഉന്നയിച്ചത്. ട്രഷറി നിയന്ത്രണം പദ്ധതികളുടെ നിര്‍വഹണത്തിന് തിരിച്ചടിയാണെന്ന് ഭരണസമിതി അംഗങ്ങള്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി. ലൈഫ് പദ്ധതിയുടെ രണ്ടാം ഘട്ടം നടപ്പാക്കുന്പോള്‍ ആദ്യഘട്ടത്തില്‍ ഒഴിവാക്കപ്പെട്ട യോഗ്യരായവരെ കൂടി പരിഗണിക്കണമെന്ന നിര്‍ദേശവും ഉയര്‍ന്നു.


0 Comments