ക​ന​ത്ത മ​ഴ​യി​ല്‍ വി​ള​വെ​ടു​ക്കാ​റാ​യ ത​ക്കാ​ളി ന​ശി​ക്കു​ന്നു! വ​ര​വ് കു​റ​ഞ്ഞു; ത​ക്കാ​ളി​ക്ക് വി​ല​യേ​റു​ന്നു

മ​റ​യൂ​ര്‍: ക​ന​ത്ത മ​ഴ​യി​ല്‍ വി​ള​വെ​ടു​ക്കാ​റാ​യ ത​ക്കാ​ളി ന​ശി​ക്കു​ന്നു. വി​പ​ണി​യി​ല്‍ ത​ക്കാ​ളി​യു​ടെ വ​ര​വ് കു​റ​ഞ്ഞ​തോ​ടെ വി​ല ഇ​ര​ട്ടി​യി​ല​ധി​കം വ​ര്‍​ധി​ച്ചു. ക​ഴി​ഞ്ഞ ആ​ഴ്ച 14 കി​ലോ​ഗ്രാം പെ​ട്ടി​ക്ക് 250 രൂ​പ​യാ​യി​രു​ന്ന വി​ല 550 രൂ​പ​യാ​യി ഉ​യ​ര്‍​ന്നു. ക​ന​ത്ത മ​ഴ​യി​ല്‍ വി​ള​വെ​ടു​ക്കാ​റാ​യ ത​ക്കാ​ളി​ക​ള്‍ വ്യാ​പ​ക​മാ​യി ന​ശി​ച്ച​തോ​ടെ​യാ​ണ് ക്ഷാ​മ​മു​ണ്ടാ​യി​രി​ക്കു​ന്ന​ത്. കേ​ര​ള അ​തി​ര്‍​ത്തി​യി​ലെ ഉ​ടു​മ​ലൈ, പ​ഴ​നി, പൊ​ള്ളാ​ച്ചി, ഒ​ട്ടം ച​ത്രം മാ​ര്‍​ക്ക​റ്റു​ക​ളി​ല്‍ ത​ക്കാ​ളി വ​ര​വ് കു​റ​ഞ്ഞ​താ​ണ് വി​ല​വ​ര്‍​ധ​ന​വി​നു കാ​ര​ണം. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ ക​ന​ത്ത മ​ഴ​മൂ​ലം വി​ള​വെ​ടു​ത്ത പ​കു​തി ത​ക്കാ​ളി​യും കൃ​ഷി​യി​ട​ത്തി​ല്‍ ഉ​പേ​ക്ഷി​ക്കേ​ണ്ടി​വ​ന്നു. ഉ​ടു​മ​ലൈ​ക്ക് സ​മീ​പ​മു​ള്ള നി​ര​വ​ധി ഗ്രാ​മ​ങ്ങ​ളി​ല്‍ 30,000 ഏ​ക്ക​റി​ലും കൂ​ടു​ത​ലാ​യി ത​ക്കാ​ളി കൃ​ഷി ചെ​യ്യു​ന്നു​ണ്ട്. മ​ഴ തു​ട​ര്‍​ന്നാ​ല്‍ ത​ക്കാ​ളി​യു​ടെ വി​ല ഇ​നി​യും വ​ര്‍​ധി​ക്കു​മെ​ന്ന് വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്നു.