കേളകം ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ സൗജന്യ നേത്രപരിശോധനയും തിമിര നിർണ്ണയ ക്യാമ്പും നടത്തി
കേളകം: ലയൺസ് ക്ലബ് കേളകം, കണ്ണൂർ അശോക ഹോസ്പിറ്റൽ, നേത്ര ജ്യോതി ഐ ഹോസ്പിറ്റൽ തളിപറമ്പ്, അച്ചൂസ് ഐ കെയർ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ നേത്രപരിശോധനയും തിമിര നിർണ്ണയ ക്യാമ്പും നടത്തി. ലയൺസ് ക്ലബ് അഡീഷനൽ ക്യാമ്പിനറ്റ് സെക്രട്ടറി പ്രകാശ് കാണി ഉദ്ഘാടനം ചെയ്തു. കേളകം ലയൺസ് ക്ലബ് പ്രസിഡന്റ് സി.കെ അജു, ലയൺസ് ക്ലബ് ജോയിന്റ് ക്യാമ്പറ്റ് സെക്രട്ടറി ചന്ദ്രൻ മാസ്റ്റർ, ആന്റണി ദേവസ്യ, ഡോ. വിശ്വനാഥൻ, കെ.സി മാത്യു, പൈലി വാത്യാട്ട്, ബിനു കെ ആൻറണി, ഏലിയാസ് കിഴക്കേക്കര, സണ്ണി കുറ്റിമാക്കൽ, ഡോ. അന്നമ്മ പൈലി, സുനിൽകുമാർ തുടങ്ങിയവർ നേതൃത്വം നല്കി
ഡോ. അരവിന്ദ് ഭട്ട് ക്യാമ്പിൽ രോഗികളെ പരിശോധിച്ചു.
0 Comments