കൊട്ടിയൂരിലെ കടകളിലെ തീപിടുത്തം വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ കേളകം പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തും

കേളകം: കൊട്ടിയൂരിൽ നാലു കടകൾ കത്തി നശിക്കാൻ ഉണ്ടായ സാഹചര്യം അന്വേഷിച്ച് പ്രതികളെ ഉടൻ കണ്ടെത്തണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിസംബർ 14 ശനിയാഴ്ച്ച രാവിലെ 10ന്
കേളകം പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തും. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്യും. ജില്ലാ വൈസ് പ്രസിഡൻറ് പൗലോസ് കൊല്ലുവേലിൽ,
മേഖലാ പ്രസിഡണ്ട് ജോർജ്ജുകുട്ടി വാളുവെട്ടിക്കൽ, ഇരിട്ടി മേഖല പ്രസിഡന്റ് സതീശൻ, റെജി കുന്നുകുഴി, ജോൺ കാക്കരമറ്റം തുടങ്ങിയ നേതാക്കൾ സംസാരിക്കും.