ഉത്തര മലബാർ കർഷക പ്രക്ഷോഭം.. സമ്മേളന നഗരിയിലേക്ക് പേരാവൂരിൽ നിന്ന് ലോങ്ങ് മാർച്ച് ആരംഭിച്ചു

പേരാവൂര്‍: ഉത്തര മലബാര്‍ കര്‍ഷക പ്രക്ഷോഭത്തിന്റെ ഭാഗമായി തിങ്കളാഴ്ച കണ്ണൂരില്‍ നടക്കുന്ന കര്‍ഷക മഹാ സംഗമത്തിന്റെ ഐക്യദാർഢ്യം പ്രകടിപ്പിച്ച് പേരാവൂർ  ഫോറോനയിൽ നിന്ന്  ലോംഗ് മാര്‍ച്ച് ആരംഭിച്ചു. ജോസ് വാഹാനി , വിനോദ് നടുവത്താനി, രാജു നടുപറമ്പിൽ  തുടങ്ങി 50 ഓളം പേരാണ്   കണ്ണൂരിലെ സംഗമ വേദിയിലേക്ക്  കാൽനടയായി യാത്ര ആരംഭിച്ചത്.

ഇടവക വികാരി റവ. ഡോ തോമസ് കൊച്ചുകരോട്ട് ഫ്‌ളാഗ് ഓഫ് ചെയ്തു. ഫാ ലിബിന്‍,ജാഥാ ലീഡര്‍ തോമസ് വടക്കേകര,ഒ മാത്യു,തുടങ്ങിയവര്‍ സംസാരിച്ചു .
.കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷക വിരുദ്ധ നയങ്ങള്‍ തിരുത്തുക,കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളുക,വന്യ മൃഗങ്ങളില്‍ നിന്നും ജീവനും ഭൂമിക്കും സംരക്ഷണം നല്‍കുക 60 വയസ് കഴിഞ്ഞ കര്‍ഷകര്‍ക്ക് മാസം 10000 രൂപ പെന്‍ഷന്‍ അനുവദിക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ടാണ് തലശേരി അതിരൂപതയുടെ നേതൃത്വത്തില്‍ നിവര്‍ന്ന് നില്‍ക്കണം നാം നിലപാടുകളുമായി എന്ന മുദ്രാവാക്യം ഉയര്‍ത്തി ഉത്തര മലബാര്‍ കര്‍ഷക പ്രക്ഷോഭത്തിന്റെ ഭാഗമായി  കര്‍ഷക മഹാസംഗമം സംഘടിപ്പിക്കുന്നത്