കേരള മുൻസിപ്പൽ & കോർപ്പറേഷൻ സ്റ്റാഫ് അസോസിയേഷൻ സംസ്ഥാനസമ്മേളനം കണ്ണൂരിൽ സമാപിച്ചു
ഭാരവാഹികൾ
സംസ്ഥാന പ്രസിഡന്റായി പി ഐ ജേക്കബ്സൺ (കോട്ടയം) ജനറൽ സെക്രട്ടറിയായി എം.വസന്തൻ ( കണ്ണൂർ) തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികളായി പി എം ബാബുരാജ് (കണ്ണൂർ) എൻ.എ ജയകുമാർ (തൊടുപുഴ) കെ കെ സുരേഷ് (കോഴിക്കോട്) കെ.ആർ മനോജ് (പത്തനംതിട്ട) വൈസ് പ്രസിഡണ്ടുമാർ.
വി.പ്രേമരാജൻ ( കോഴിക്കോട്) ഒ.വി. ജയരാജ് (കൊച്ചി) കെ.രവീന്ദ്രൻ (തൃശ്ശൂർ) വി.അബ്ദുൾ നാസർ വലിയാട്ടിൽ (മഞ്ചേരി)
സെക്രട്ടറിമാർ
പി.കൃഷ്ണൻ ട്രഷറർ ക്രൂത്ത്പറമ്പ്) എന്നിവരെ തെരഞ്ഞെടുത്തു.
നഗരസഭ ജീവനക്കാരുടെ ശമ്പളവും പെൻഷനും സർക്കാർ ഏറ്റെടുക്കണം
നഗരസഭ ജീവനക്കാരെ സർക്കാർ ജീവനക്കാരായി പ്രഖ്യാപിച്ച സാഹചര്യത്തിൽ പി.എഫ് കൈകാര്യം ചെയ്യാൻ
അക്കൗണ്ടൻറ് ജനറലിനെ ഏൽപ്പിക്കാണം
മെഡിസെപ്പ് പദ്ധതി നടപ്പിലാക്കുമ്പോൾ സർക്കാർ വിഹിതം ഉറപ്പാക്കണം
പ്രധാനപ്പെട്ട ആശുപത്രികളെയെല്ലാം മെഡിസെപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തണം
ജി.എസ്.ടിയിൽ ഉൾപ്പെടുത്തിയ പരസ്യ നികുതി പിരിക്കാനുള്ള അവകാശം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് തിരിച്ചു നൽകുക
പങ്കാളിത്തപെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ട ജീവനക്കാരുടെ വിഹിതവും നഗരസഭാ വിഹിതവും അതാത് മാസം കൃത്യമായി അടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. വീഴ്ച വരുത്തന്നവർക്കെതിരെ നടപടി സ്വീകരിക്കുക
എല്ലാ തസ്തികകളിലെയും അന്തിമ പ്രമോഷൻ ലിസ്റ്റ് അടിയന്തരമായി പ്രസിദ്ധീകരിക്കുക
എൻ പി എസ് ജീവനക്കാർക്ക് മിനിമം പെൻഷൻ ഉറപ്പുവരുത്തുകയും ഡി.സി.ആർ.ബി അനുവദിക്കുകയും ചെയ്യുക.
പൊതു സർവീസ് രൂപീകരിക്കുമ്പോൾ എച്ച്.എസ്സ് തസ്തിക ഗസറ്റഡ് തസ്തികയാക്കുക
പൊതു സർവീസ് കരട് ചട്ടങ്ങളിൽ നിലവിലുള്ള അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ അടങ്ങിയ പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു.
0 Comments