മലയോരത്തിന്റെ മനസു കവർന്ന് എക്സൈസ് വകുപ്പിന്റെ വേറിട്ട ബോധവൽക്കരണ പരിപാടി 'സഞ്ചരിക്കുന്ന ചായക്കട' പേരാവൂർ റേഞ്ചിൽ പര്യടനം നടത്തി
'നാളത്തെ കേരളം ലഹരിമുക്ത നവകേരളം' 90 ദിന തീവ്രയത്ന ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി വേറിട്ട ലഹരിവിരുദ്ധ പ്രചരണ പരിപാടി 'ചായക്കട' പേരാവൂർ റേഞ്ചിൽ പര്യടനം നടത്തി വിവിധ ടൗണുകളിൽ പ്രദർശനം നടത്തി.
നാട്ടിൻപുറത്തെ പഴയകാല ചായക്കടയുടെ മാതൃകയിൽ സജ്ജീകരിച്ച പ്രത്യേക വാഹനത്തിലാണ് പ്രദർശനം. ജോസഫേട്ടന്റെ ചായക്കടയിൽ പത്രവായനയും ചർച്ചയും നടത്തുന്ന രാഘവൻ, കുട്ടിശങ്കരേട്ടൻ, പത്രോസ് എന്നീ കഥാപാത്രങ്ങളുടെ സംഭാഷണത്തിലൂടെ ലഹരിയുടെ ദോഷവശങ്ങളും ലഹരിയിൽ നിന്ന് മോചനം നേടാനുള്ള മാർഗ്ഗങ്ങളും വിമുക്തി പദ്ധതിയും കാലിക പ്രാധാന്യമുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിൽ വിശദമാക്കുന്ന 'ചായക്കട' എല്ലാ വിഭാഗം ആളുകളെയും ആകർഷിക്കുന്ന ശൈലിയിലാണ് ഒരുക്കിയിട്ടുള്ളത്. എടാട്ട് ചിത്രാഞ്ജലിയാണ് ചായക്കട തയ്യാറാക്കിയത്.
കൊട്ടിയൂർ പഞ്ചായത്തിൽ നീണ്ടുനോക്കി ടൗണിൽ നടന്ന ചായക്കട പ്രദർശനം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാർ ജോണി ആമക്കാട്ട് ഉദ്ഘാടനം ചെയ്തു. പ്രിവന്റീവ് ഓഫീസർ എം.ബി.സുരേഷ് ബാബു പ്രസംഗിച്ചു.
കേളകം ബസ്റ്റാന്റിൽ നടന്ന പ്രദർശനം കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മൈഥിലി രമണൻ ഉദ്ഘാടനം ചെയ്തു. പ്രിവന്റീവ് ഓഫിസർ എം.ബി.സുരേഷ് ബാബു സിവിൽ എക്സൈസ് ഓഫീസർ കെ.ശ്രീജിത്ത് എന്നിവർ പ്രസംഗിച്ചു.
കണിച്ചാർ ടൗണിലെ പ്രദർശന പരിപാടി കണിച്ചാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്റ്റാനി എടത്താഴെ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വർഗീസ് ജോസഫ് നടപ്പുറം, പ്രിവന്റീവ് ഓഫിസർ എം.പി.സജീവൻ എന്നിവർ പ്രസംഗിച്ചു.
പേരാവൂർ പഴയ ബസ്റ്റാന്റ് പരിസരത്ത് നടന്ന പ്രദർശനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ബാബു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രിവന്റീവ് ഓഫിസർ എം.ബി.സുരേഷ് ബാബു, സിവിൽ എക്സൈസ് ഓഫീസർ കെ.ശ്രീജിത്ത് എന്നിവർ പ്രസംഗിച്ചു.
ഗ്രേഡ് പ്രിവന്റീവ് ഓഫീസർ പുരുഷോത്തമൻ ചിറമ്മൽ, സിവിൽ എക്സൈസ് ഓഫീസർ സി.എച്ച്.റിഷാദ്, കെ.ചന്ദ്രൻ എന്നിവരാണ് ചായക്കടയുടെ സംഘാടനം നിർവ്വഹിക്കുന്നത്. ചിത്രാഞ്ജലിയിലെ സാങ്കേതിക പ്രവർത്തകരായ കെ.അമൽ രമേശൻ, എം.രതീഷ് എന്നിവരും ഇവർക്കൊപ്പമുണ്ട്.
പ്രിവന്റീവ് ഓഫീസർ പി.സി.ഷാജി, സിവിൽ എക്സൈസ് ഓഫീസർമാരായ സി.എം.ജയിംസ്, വി.എൻ.സതീഷ്, ഷൈബി കുര്യൻ, പി.എസ്.ശിവദാസൻ, എക്സൈസ് ഡ്രൈവർ കെ.ടി.ജോർജ് എന്നിവർ പേരാവൂർ റേഞ്ചിലെ പരിപാടികൾക്ക് നേതൃത്വം നൽകി.
0 Comments