ജിംഗിള്‍ ബെല്‍സ് പാടി ചുവടുവെച്ച് അതിര്‍ത്തിയില്‍ സൈനികരുടെ ക്രിസ്മസ് ആഘോഷം
ശ്രീനഗര്‍: കശ്മീരില്‍ ക്രിസ്മസ് ആഘോഷിക്കുന്ന സൈനികരുടെ വീഡിയോ ട്വിറ്ററില്‍ തരംഗമാകുന്നു. മഞ്ഞുമൂടിയ ശ്രീനഗറിലാണ് സൈന്യത്തിന്റെ ആഘോഷം.
സാന്താക്ലോസും മഞ്ഞുകൊണ്ടു നിര്‍മിച്ച സ്‌നോമാനുമൊപ്പമായിരുന്നു സൈനികരുടെ ആഘോഷം. നിരന്നുനിന്ന് കൈയടിച്ച് ജിംഗിള്‍ ബെല്‍സ് പാടി ചുവടുകള്‍ വെക്കുന്ന സൈനികര്‍ സോഷ്യല്‍ മീഡിയാ ഉപയോക്താക്കളുടെ മനംകവരുകയാണ്.
0 Comments