ദ​മ്പതി​ക​ൾ​ക്കു​നേ​രെ സ​ദാ​ചാ​ര ഗു​ണ്ടാ​യി​സം; മൂ​ന്നു പേ​ർ അ​റ​സ്റ്റി​ൽ


കൊ​ല്ലം: ദ​മ്പ​തി​ക​ള്‍​ക്ക് നേ​രെ അ​ഞ്ചം​ഗ ഗു​ണ്ട​ക​ളു​ടെ സ​ദാ​ചാ​ര ആ​ക്ര​മ​ണം. കൊ​ല്ലം കാ​വ​നാ​ട്ടാ​ണ് സം​ഭ​വം. കാ​റി​ല്‍ യാ​ത്ര ചെ​യ്ത ദ​മ്പ​തി​ക​ളെ അ​ഞ്ചം​ഗ സം​ഘം ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ മൂ​ന്ന് പ്ര​തി​ക​ള്‍ അ​റ​സ്റ്റി​ലാ​യി. കു​ണ്ട​റ മു​ള​വ​ന സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ളും അ​വ​രു​ടെ സു​ഹൃ​ത്തു​ക്ക​ളു​മാ​ണ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്.


ചൊ​വ്വാ​ഴ്ച രാ​ത്രി 10.30ന് ​കാ​വ​നാ​ട് ബൈ​പ്പാ​സി​ന് സ​മീ​പ​മാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ദ​മ്പ​തി​ക​ള്‍ സ​ഞ്ച​രി​ച്ച കാ​ര്‍ ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ര്‍​ന്ന് പ​രി​ശോ​ധി​ക്കാ​ന്‍ യു​വാ​വ് പു​റ​ത്തി​റ​ങ്ങ​വെ​യാ​ണ് മ​ദ്യ​പി​ച്ചെ​ത്തി​യ സം​ഘ​മെ​ത്തി​യ​ത്. യു​വ​തി​യു​ടെ ചി​ത്രം മൊ​ബൈ​ലി​ൽ പ​ക​ർ​ത്താ​ൻ ശ്ര​മി​ച്ച​തി​നെ ചോ​ദ്യം ചെ​യ്ത ഭ​ർ​ത്താ​വി​നെ സം​ഘം ആ​ക്ര​മി​ച്ചു.