കൊട്ടിയൂർ തീപിടുത്തം പ്രതികളെ കുറിച്ച് പോലീസിന് വിവരം ലഭിച്ചതായി സൂചന

കൊട്ടിയൂർ: കൊട്ടിയൂരിൽ നാലുകടകൾ തീ പിടിച്ച് കത്തിനശിച്ച സംഭവം പോലീസ് അന്വേഷണത്തിൽ പ്രതികളെ കുറിച്ച് വിവരം ലഭിച്ചതായി സൂചന. പുലർച്ചെ ഉണ്ടായ തീപിടുത്തം വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് മൂലമാണ്  സംഭവിച്ചതാണന്ന് സംശയിച്ചിരുന്നെതെങ്കിലും പിന്നീട് തീവെച്ചതാണ് എന്ന സംശയത്തിന് ആക്കം കൂട്ടി സി സി ടിവി ദൃശ്യങ്ങൾ ലഭിച്ചതോടെയാണ് തീ പിടിച്ചതല്ല പിടിപ്പിച്ചതാണെന്ന സംശയം ബലപെട്ടത്. ഇതിനെ തുടർന്ന് വ്യാപരികൾ കേളകം പോലീസിൽ പരാതി നല്കുകയും പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു. വൈദ്യുതി വകുപ്പ് നടത്തിയ പരിശോധനയിൽ ഇലകട്രിക് ഷോർട്ട് സർക്യൂട്ടല്ല തീപിടുത്തതിന് കാരണമെന്ന് കണ്ടെത്തിയിരുന്നു. ഫോറസിക് വിഭാഗം നടത്തിയ പരിശോധനയിൽ തീപിടുത്തം ഉണ്ടാക്കാൻ ഉപയോഗിച്ച വസ്തുക്കളെ കുറിച്ച് വ്യക്തമായ സൂചന പോലീസിന് ലഭിച്ചു എന്നാണ് സൂചന, മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രികരിച്ചുള്ള അന്വേഷണവും പുരോഗമിക്കുന്നുണ്ട്. പ്രതികളെ കുറിച്ച് പോലീസിന് വ്യക്തമായ ധാരണ ലഭിച്ചതായും. കുടുതൽ തെളിവുകൾ ശേഖരിക്കാനായി അന്വേഷണം ഊർജിതമാക്കിയതായും പോലീസ് പറഞ്ഞു. അതിനിടെ പോലീസ് അന്വേഷണം കാര്യക്ഷമമല്ല എന്നാരോപിച്ച് വ്യാപാരികളുടെ നേതൃത്വത്തിൽ ശനിയാഴ്ച്ച കേളകം പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്താനിരിക്കുകയാണ്.