പട്ടികവർഗ്ഗ വിഭാഗങ്ങളുടെ  ഉന്നമനം  വിദ്യാഭ്യാസത്തിലൂടെ സാധ്യമാകും: മന്ത്രി എ സി മൊയ്തീൻ

പട്ടികവർഗ്ഗ വിഭാഗങ്ങളുടെ  വിദ്യാഭ്യാസപരമായ ഉന്നമനത്തിനാണ് സർക്കാർ ഊന്നൽ നൽകുന്നതെന്നും ഇതിലൂടെ  അവരുടെ സാമൂഹിക സാമ്പത്തിക സ്ഥിതിയിൽ വലിയ മാറ്റം സൃഷ്ടിക്കാനാകുമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ. പേരാവൂർ ബ്ലോക്ക്‌ പഞ്ചായത്ത് ഭരണസമിതിയുടെ നാലാം വാർഷികാഘോഷത്തിന്റെ ഉദ്ഘാടനം, ഐ എസ് ഒ പ്രഖ്യാപനം, ലൈഫ് -പി എം എ വൈ ഭവനങ്ങളുടെ താക്കോൽ ദാനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
കാർഷിക, ആരോഗ്യ,  സാമൂഹ്യസുരക്ഷാ രംഗത്തും,  പട്ടിക വർഗ്ഗ വിഭാഗങ്ങളുടെയും മറ്റ് ദുർബല ജനവിഭാഗങ്ങളുടെ ക്ഷേമ പ്രവർത്തന രംഗത്തും അടിസ്ഥാന സൗകര്യ വികസനത്തിൽ ഊന്നിയ നിരവധി പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയാക്കിയതാണ് പഞ്ചായത്തിനെ ഐഎസ് ഒ സർട്ടിഫിക്കറ്റിന് അർഹമാക്കിയത്.

പേരാവൂർ പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന ചടങ്ങിൽ ജീവനക്കാർക്കുള്ള ഉപഹാര വിതരണവും നടന്നു. ചടങ്ങിൽ അഡ്വ. സണ്ണി ജോസഫ് എംഎൽഎ അധ്യക്ഷനായി