അത്യാധുനിക വാഹനത്തിൽ കഞ്ചാവ് വിൽപ്പന; പാറക്കടവ് സ്വദേശികൾ തലശേരിയിൽ പിടിയിൽ

കഞ്ചാവ് വിൽപ്പനയ്ക്കിടെ പാറക്കടവ് സ്വദേശികളെ തലശേരി എക്സ്സൈസ് സംഘം പിടികൂടി.
തലശ്ശേരി എക്സൈസ് ഇൻസ്പെക്ടർ എ. അനിൽ കുമാറും പാർട്ടിയും സ്പെഷ്യൽ ഡ്രൈവ് സ്ട്രൈക്കിംഗ് ഫോഴ്സ് ഡ്യൂട്ടിയുടെ ഭാഗമായി നടത്തിയ പട്രോളിംഗിനിടെ തലശ്ശേരിക്കടുത്ത് പിലാക്കൂലിൽ എന്ന സ്ഥലത്ത് വച്ചാണ് യുവാക്കൾ കഞ്ചാവുമായി പിടിയിലായത്. പാറക്കടവ് സ്വദേശികളായ മുനീർ , ഹാഫിസ്, അഷ്ഖർ, മുൻസീർ എന്നിവരാണ് അറസ്റ്റിലായത്. ഇവർ സഞ്ചരിച്ച KL 18 P 9990 Dusterകാറും കസ്റ്റഡിയിലെടുത്തു. ഇവരിൽ നിന്നും 12,300 രൂപയും കണ്ടെടുത്തു. ഇവർക്കെതിരെ എൻ.ഡി. പി. എസ് വകുപ്പിൽ കേസ്സെടുത്തു.
പ്രിവന്റീവ് ഓഫീസർമാരായ ജോർജ് ഫെർണാണ്ടസ്, ടി. സന്തോഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ യു. ഷെനിത്ത് രാജ്, വി.കെ ഫൈസൽ , ഡ്രൈവർ സുരാജ് എന്നിവരും ഉണ്ടായിരുന്നു.