ഡിസംബര്‍ മാസത്തെ റേഷന്‍ സാധനങ്ങളുടെ വിതരണത്തോത് താഴെ ചേര്‍ക്കുന്നു. എ എ വൈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കാര്‍ഡിന് 30 കിലോഗ്രാം അരിയും അഞ്ച് കിലോഗ്രാം ഗോതമ്പും സൗജന്യമായും ഒരു കിലോ പഞ്ചസാര 21 രൂപയ്ക്കും ലഭിക്കും. മുന്‍ഗണന വിഭാഗത്തില്‍പ്പെട്ട കാര്‍ഡുകളിലെ ഒരോ അംഗത്തിനും നാല് കിലോഗ്രാം അരിയും ഒരു കിലോഗ്രാം ഗോതമ്പും രണ്ട് രൂപ നിരക്കില്‍ ലഭിക്കും. പൊതുവിഭാഗം സബ്‌സിഡി വിഭാഗത്തില്‍പ്പെട്ട കാര്‍ഡിലെ ഒരോ അംഗത്തിനും രണ്ട് കിലോ അരി നാല് രൂപ നിരക്കിലും ലഭ്യതക്കനുസരിച്ച് കാര്‍ഡിന് രണ്ട് കിലോഗ്രാം മുതല്‍ മൂന്ന് കിലോഗ്രാം വരെ ആട്ട 17 രൂപ നിരക്കിലും ലഭിക്കും. പൊതുവിഭാഗം നോണ്‍ സബ്‌സിഡി വിഭാഗത്തില്‍ കാര്‍ഡിന് ഏഴ് കിലോഗ്രാം അരി 10.90 രൂപ നിരക്കിലും, ലഭ്യതക്കനുസരിച്ച് കാര്‍ഡിന് രണ്ട് കിലോഗ്രാം മൂതല്‍ മുന്ന് കിലോഗ്രാം വരെ ആട്ട 17 രൂപ നിരക്കിലും ലഭിക്കും. മണ്ണെണ്ണ- വൈദ്യുതീകരിച്ച വീടുള്ളവര്‍ക്ക് കാര്‍ഡിന് അര ലിറ്റര്‍ വീതവും വൈദ്യുതീകരിക്കാത്ത വീടുള്ളവര്‍ക്ക് ഒരോ കാര്‍ഡിനും നാല്് ലിറ്റര്‍ വീതവും 39 രൂപ നിരക്കില്‍ ലഭിക്കും. റേഷന്‍ വിതരണം സംബന്ധമായ പരാതികള്‍ താലൂക്ക് സപ്ലൈ ഓഫീസ്, തളിപ്പറമ്പ് - 0460 2203128, തലശ്ശേരി - 0490 2343714, കണ്ണൂര്‍ - 0497 2700091, ഇരിട്ടി - 0490 2494930, ജില്ലാ സപ്ലൈ ഓഫീസ്, കണ്ണൂര്‍ - 0497 2700552, ടോള്‍ഫ്രീ നമ്പര്‍ - 1800 425 1550, 1947 എന്നീ നമ്പറുകളില്‍ അറിയിക്കേണ്ടതാണ്.
0 Comments