തേ​നീ​ച്ച​ക്കൂ​ട്ട​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ല്‍ 15 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു പ​രി​ക്ക്


കൂ​ത്തു​പ​റ​മ്പ്: സ്കൂ​ള്‍​വി​ട്ട് വീ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളെ തേ​നീ​ച്ച​ക്കൂ​ട്ടം ആ​ക്ര​മി​ച്ചു. പാ​തി​രി​യാ​ട് ജൂ​ണി​യ​ര്‍ ബേ​സി​ക് എ​ല്‍​പി സ്കൂ​ളി​ലെ 15 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​ണ് തേ​നീ​ച്ച​യു​ടെ കു​ത്തേ​റ്റ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. സ്കൂ​ളി​നു സ​മീ​പ​ത്തെ സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ പ​റ​മ്ബി​ലെ മ​ര​ത്തി​ലു​ണ്ടാ​യി​രു​ന്ന കൂ​ടി​ള​കി തേ​നീ​ച്ച​ക​ള്‍ കൂ​ട്ട​ത്തോ​ടെ പ​റ​ന്നെ​ത്തു​ക​യാ​യി​രു​ന്നു. വി​ദ്യാ​ര്‍​ഥി​ക​ളെ തേ​നീ​ച്ച​ക്കൂ​ട്ട​ത്തി​ല്‍​നി​ന്ന് ര​ക്ഷി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഒ​രു അ​ധ്യാ​പി​ക​യ്ക്കും ര​ണ്ട് പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്കും തേ​നീ​ച്ച​ക​ളു​ടെ കു​ത്തേ​റ്റു. എ​ല്ലാ​വ​രും അ​ഞ്ച​ര​ക്ക​ണ്ടി, ച​ക്ക​ര​ക്ക​ല്‍, കൂ​ത്തു​പ​റ​മ്ബ് എ​ന്നി​വി​ട​ങ്ങ​ളി​ലെ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ​തേ​ടി. നാ​ട്ടു​കാ​രു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും ത​ക്ക​സ​മ​യ​ത്തെ ഇ​ട​പെ​ട​ലി​ന്‍റെ ഫ​ല​മാ​യാ​ണ് കൂ​ടു​ത​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ തേ​നീ​ച്ച ആ​ക്ര​മ​ണ​ത്തി​ല്‍​നി​ന്ന് ര​ക്ഷ​പ്പെ​ട്ട​ത്. തേ​നീ​ച്ച​ക്കൂ​ടി​ന്‍റെ കു​റ​ച്ചു​ഭാ​ഗം മ​ര​ത്തി​ല്‍ അ​വ​ശേ​ഷി​ക്കു​ന്ന​ത് ഭീ​തി​ക്കി​ട​യാ​ക്കു​ന്നു​ണ്ട്. ബ​ന്ധ​പ്പെ​ട്ട​വ​ര്‍ എ​ത്ര​യും പെ​ട്ടെ​ന്ന് ഇ​ത് നീ​ക്കം​ചെ​യ്യാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.