ക​ണ്ണൂ​ര്‍ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ളത്തിന് ഒരു വയസ്; പ്രതിദിനമുള്ളത് 50 സര്‍വീസുകള്‍; ദ​മാ​മി​ലേ​ക്ക് 19 മു​ത​ല്‍


മ​ട്ട​ന്നൂ​ര്‍: ക​ണ്ണൂ​ര്‍ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ളം പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ച്‌ തി​ങ്ക​ളാ​ഴ‌്ച ഒ​രു​വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​കു​മ്ബോ​ള്‍ സ​ര്‍​വീ​സു​ക​ളു​ടെ​യും യാ​ത്ര​ക്കാ​രു​ടെ​യും എ​ണ്ണ​ത്തി​ല്‍ വ​ന്‍ വ​ര്‍​ധ​ന​വ്. ഉ​ദ‌്ഘാ​ട​ന​ദി​വ​സ​ത്തെ ഒ​രു സ​ര്‍​വീ​സി​ല്‍​നി​ന്ന‌് പ്ര​തി​ദി​നം 50 സ​ര്‍​വീ​സ‌ി​ലേ​ക്കാ​ണ് ക​ണ്ണൂ​ര്‍ എ​ത്തി​യി​ട്ടു​ള്ള​ത‌്. ഇ​ത‌് രാ​ജ്യ​ത്തെ വ്യോ​മ​യാ​ന​ച​രി​ത്ര​ത്തി​ലെ വ​ന്‍ വ​ള​ര്‍​ച്ച​യാ​യാ​ണ‌് അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​ത‌്.
2018 ഡി​സം​ബ​ര്‍ ഒ​ന്‍​പ​തി​ന‌ാ​ണ് എ​യ​ര്‍ ഇ​ന്ത്യ എ​ക‌്സ‌്പ്ര​സി​ന്‍റെ ആ​ദ്യ​വി​മാ​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രി സു​രേ​ഷ‌് പ്ര​ഭു​വും ചേ​ര്‍​ന്ന് ഫ‌്ളാ​ഗ‌്‌ഓ​ഫ‌് ചെ​യ‌്ത‌​ത്. ആ​ദ്യ ഒ​ന്‍​പ​ത് മാ​സ​ത്തി​ല്‍ 10 ല​ക്ഷം യാ​ത്ര​ക്കാ​ര്‍ ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ളം വ​ഴി പ​റ​ന്നു.
ആ​ഭ്യ​ന്ത​ര സ​ര്‍​വീ​സു​ക​ള്‍​ക്കൊ​പ്പം ഗ​ള്‍​ഫി​ലെ പ്ര​ധാ​ന പ​ത്ത‌് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ എ​ട്ടി​ലും ക​ണ്ണൂ​രി​ല്‍​നി​ന്ന‌് സ​ര്‍​വീ​സ‌് ആ​രം​ഭി​ക്കാ​നാ​യി. ജി​ദ്ദ, ദ​മാം വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്കാ​ണ‌് സ​ര്‍​വീ​സി​ല്ലാ​ത്ത​ത‌്. ഇ​തി​ല്‍ ദ​മാ​മി​ലേ​ക്ക‌് 19ന‌് ​ഗോ എ​യ​ര്‍ സ​ര്‍​വീ​സ‌് തു​ട​ങ്ങും. ജി​ദ്ദ​യി​ലേ​ക്ക‌് വ​ലി​യ വി​മാ​നം വേ​ണം. വ​ലി​യ വി​മാ​ന​ങ്ങ​ള്‍ റ​ണ്‍​വേ​യി​ലി​റ​ങ്ങു​ന്ന​തി​നു​ള്ള സു​ര​ക്ഷാ​പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​ക്കി​യി​ട്ടു​ണ്ട‌്.
ദു​ബാ​യ്, അ​ബു​ദാ​ബി, കു​വൈ​റ്റ്, മ​സ്ക​റ്റ്, ഷാ​ര്‍​ജ, ദോ​ഹ, റി​യാ​ദ്, ബ​ഹ​റി​ന്‍, ദ​മാം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് ഇ​പ്പോ​ള്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത്. റി​യാ​ദി​ലേ​ക്കും ബ​ഹ​റി​നി​ലേ​ക്കും ആ​ഴ്ച​യി​ല്‍ ര​ണ്ടു ദി​വ​സ​വും ദ​മാ​മി​ലേ​ക്ക് നാ​ലു ദി​വ​സ​വു​മാ​ണ് സ​ര്‍​വീ​സ്. മ​റ്റു സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് ദി​വ​സ​വും സ​ര്‍​വീ​സു​ണ്ട്.
ദി​വ​സേ​ന എ​ട്ട് ആ​ഭ്യ​ന്ത​ര സ​ര്‍​വീ​സു​ക​ളാ​ണു​ള്ള​ത്. ബം​ഗ​ളൂ​രു, തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി, ഹൈ​ദ​രാ​ബാ​ദ്, ചെ​ന്നൈ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ര​ണ്ട് സ​ര്‍​വീ​സു​ക​ളും ഗോ​വ​യി​ലേ​ക്കും ഹു​ബ്ലി​യി​ലേ​ക്കും ഒ​ന്നു​വീ​ത​വു​മാ​ണ് സ​ര്‍​വീ​സു​ക​ള്‍. ഡ​ല്‍​ഹി​യി​ലേ​ക്കും ക​ണ്ണൂ​രി​ലേ​ക്ക് തി​രി​ച്ചും സ​ര്‍​വീ​സു​ണ്ട്. എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സ്, എ​യ​ര്‍ ഇ​ന്ത്യ, ഗോ ​എ​യ​ര്‍, ഇ​ന്‍​ഡി​ഗോ വി​മാ​ന​ങ്ങ​ളാ​ണ് ക​ണ്ണൂ​രി​ല്‍​നി​ന്ന് സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത്.
ഒ​ന്നാം വാ​ര്‍​ഷി​കം ആ​ഘോ​ഷി​ക്കു​മ്ബോ​ള്‍ മി​ക​ച്ച ട്രാ​ക്ക‌് റി​ക്കാ​ര്‍​ഡാ​ണ‌് ക​ണ്ണൂ​രി​നു​ള്ള​തെ​ങ്കി​ലും വി​ദേ​ശ വി​മാ​ന​ങ്ങ​ളു​ടെ സ​ര്‍​വീ​സ‌് ആ​രം​ഭി​ക്കു​ന്ന​തി​ന് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്‍​കാ​ത്ത​ത‌് പ്ര​ധാ​ന​പ്ര​ശ‌്ന​മാ​യി നി​ല​നി​ല്‍​ക്കു​ന്നു.