ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്

പേരാവൂർ: ഇരിട്ടി റോഡിൽ മുരിങ്ങോടി മനോജ് റോഡിന് സമീപം ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ വെള്ളർ പള്ളിയിലെ കുറ്റിക്കാട്ടുകുന്നേൽ ലിജോയെ (30) കണ്ണൂർ ഗവ: മെഡിക്കൽ കോളേജാസ്പത്രിയിലും ഓട്ടോ ഡ്രൈവർ തെരുവിലെ ചെറൂട്ടുങ്കര ഷൈജുവിനെ (30) പേരാവൂർ താലൂക്കാസ്പത്രിയിലും പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി 9 മണിയോടെയായിരുന്നു അപകടം.