വിദേശരാജ്യങ്ങളിലേക്ക് ആവശ്യമായ  ആഭ്യന്തര അറ്റെസ്റ്റേഷനുകളും  ഇനി നോർക്ക വഴി ചെയ്യാം. ഇതുവരെ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളായിരുന്നു അറ്റസ്റ് ചെയ്തിരുന്നത്.

കേരളത്തിൽ നിന്നും ഇഷ്യൂ ചെയ്ത ജനന, മരണ, വിവാഹ സെർട്ടിഫിക്കറ്റുകൾ, പവർ ഓഫ് അറ്റോർണി, സത്യവാങ്മൂലങ്ങൾ, ടി.സി, ലീഗൽ ഹെയർഷിപ്,പോലീസ്  ക്ലീയറൻസ് സെർട്ടിഫിക്കറ്റുകൾ,മാർക്ക് ലിസ്റ്റുകൾ,ഗവൺമെന്റെ അംഗീകാരമുള്ള സ്ഥാപനങ്ങൾ നൽകുന്ന  സെർട്ടിഫിക്കറ്റുകൾ (നിബന്ധനകൾക്ക് വിധേയം) മുതലായവയുടെ ആഭ്യന്തര അറ്റസ്റ്റേഷൻ  ഇനി ബെംഗളൂരു നോർക്കയിലൂടെ  നടക്കും.