മാതൃകാ ചാരിറ്റബിള്‍ സൊസൈറ്റിയുടെ പത്തൊമ്പതാമത് വാര്‍ഷികവും മുരിങ്ങോടി ശ്രീ ജനാര്‍ദ്ദന എല്‍.പി.സ്‌കൂളിന്റെ അറുപത്തിയഞ്ചാമത് വാര്‍ഷികാഘോഷവും ജനുവരി 4,5 തീയ്യതികളിൽ
മാതൃകാ ചാരിറ്റബിള്‍ സൊസൈറ്റിയുടെ പത്തൊമ്പതാമത് വാര്‍ഷികവും മുരിങ്ങോടി ശ്രീ ജനാര്‍ദ്ദന എല്‍.പി.സ്‌കൂളിന്റെ അറുപത്തിയഞ്ചാമത് വാര്‍ഷികാഘോഷവുമാണ് ജനുവരി 4,5 തീയ്യതികളിലായി നടക്കുന്നത്. കേരള സര്‍ക്കാര്‍ പൊതു സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടപ്പിലാക്കി കൊണ്ടിരിക്കുന്ന വിദ്യാലയ വികസനത്തില്‍ ജനാര്‍ദ്ദന എല്‍.പി.സ്‌കൂളും പങ്കാളിയാണ്. അതോടെപ്പം തന്നെ മാതൃക ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഭാഗമായ മാതൃക എഡ്യുക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴില്‍ സ്‌കൂള്‍ ഇന്ന് വികസന കുതിപ്പിലാണ്. വിദ്യാര്‍ത്ഥികള്‍ക്ക് കാലോചിതമായ ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുന്നതിനും കലാപരമായ കഴിവുകള്‍ വളര്‍ത്തി കൊണ്ടുവരുന്നതിനും നിരവധി പദ്ധതികളാണ് നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. വാര്‍ഷീകാഘോഷങ്ങളുടെ ഭാഗമായി 5 മുതല്‍ 40 വയസു വരെയുള്ളവര്‍ക്കായി നിരവധി കലാകായിക മത്സരങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. വാര്‍ഷികാഘോഷം സണ്ണി ജോസഫ് എംഎൽഎയുടെ അധ്യക്ഷതയില്‍ വ്യവസായ കായിക വകുപ്പ് മന്ത്രി ഇ.പി.ജയരാജന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ജൈവ വൈവിധ്യ പാര്‍ക്ക് ഉദ്ഘാടനം ജില്ല കലക്ടര്‍ ടി.വി.സുഭാഷും നീന്തല്‍കുളം ഉദ്ഘാടനം വി.എ.ശശീന്ദ്രവ്യാസും, ജൈവ പച്ചക്കറി തോട്ടം ഉദ്ഘാടനം വിജയലക്ഷ്മി പാലക്കുഴയും, കായിക താരങ്ങള്‍ക്കുള്ള സമ്മാനദാനം ഒളിമ്പ്യന്‍ ടിന്റു ലൂക്കയും നിര്‍വ്വഹിക്കും. വാര്‍ത്ത സമ്മേളനത്തില്‍ രഞ്ചിത്ത് മാര്‍ക്കോസ്, ജെ.ദേവദാസന്‍, സി.സുഭാഷ് മാസ്റ്റര്‍, അശോകന്‍ പട്ടനാടന്‍ തുടങ്ങിയവര്‍ പേരാവൂരില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
0 Comments