നാളത്തെ കേരളം ലഹരിമുക്ത നവകേരളം: എൻഎസ്എസ് ക്യാമ്പിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് എടുത്തു

 നാളത്തെ കേരളം ലഹരിമുക്ത നവകേരളം - 90 ദിന തീവ്രയത്ന പരിപാടികളുടെ ഭാഗമായി പൂളക്കുറ്റി എഎൽപി സ്കൂളിൽ നടന്ന നിർമ്മലഗിരി കോളേജ് എൻഎസ്എസ് ക്യാമ്പിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് നടത്തി.

സിവിൽ എക്സൈസ് ഓഫീസർ പി.എസ്. ശിവദാസൻ വിമുക്തി ബോധവൽക്കരണ ക്ലാസെടുത്തു. ക്യാമ്പംഗങ്ങളായ ടി.നിഖിത, വി.അയന എന്നിവർ പ്രസംഗിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ ഇമ്മാനുവൽ ടോം ദീപമോൾ മാത്യു എന്നിവർ സംഘാടനം നിർവ്വഹിച്ചു.