കണ്ണൂര്‍ മാങ്ങാട്ടുപറമ്പ് യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ കുഴിയില്‍വീണ് നാലരവയസുകാരന് ദാരുണാന്ത്യം
അവധി ദിവസം അമ്മയോടൊപ്പം ഓഫീസിലെത്തിയ മകന്‍ കുഴിയില്‍ വീണ് ദാരുണമായി മുങ്ങി മരിച്ചു. കണ്ണൂര്‍ സെന്റ് മൈക്കിള്‍സ് ആംഗ്ലോ ഇന്ത്യന്‍ സ്‌കൂള്‍ ഹയര്‍ സെക്കന്ററി വിഭാഗം അധ്യാപകന്‍ തളിപ്പറമ്പ് കുപ്പം സ്വദേശി പി.വി.രഘുനാഥിന്റെയും കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ജേര്‍ണലിസം വിഭാഗം അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിന് സമീപത്തെ സ്മിതയുടെയും മകന്‍ ദര്‍ശ് (നാലര ) ആണ് മരിച്ചത്.
ഇന്ന് അവധി ദിവസമായതിനാല്‍ അമ്മ സ്മിത ദര്‍ശിനേയും കൂട്ടിയാണ് ഓഫീസിലെത്തിയത്. പുറത്ത് കളിക്കാന്‍ പോയ കുട്ടി ലിഫ്റ്റ് സ്ഥാപിക്കാനെടുത്ത കുഴിയില്‍ അബദ്ധത്തില്‍ വീഴുകയായിരുന്നുവെന്ന് കണ്ണപുരം പോലീസ് പറഞ്ഞു. ഉച്ചക്ക് രണ്ടുമണിയോടെയാണ് കമിഴ്ന്ന് കിടക്കുന്ന നിലയില്‍ കുട്ടിയെ കുഴിയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ തളിപ്പറമ്പിലെ ലൂര്‍ദ്ദ് ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചിരുന്നു.
കണ്ണൂര്‍ സെന്റ് മൈക്കിള്‍സ് ആംഗ്ലോ ഇന്ത്യന്‍ സ്‌കൂള്‍ യുകെ ജി വിദ്യാര്‍ത്ഥിയാണ്. ഏക സഹോദരി കണ്ണൂര്‍ ഉര്‍സുലൈന്‍ സ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ദിയ. കണ്ണപുരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ഇന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സംസ്‌ക്കരിക്കും.
0 Comments