ചെറുപുഴയിൽ ഓട്ടോ ടാക്‌സി അപകടത്തിൽപ്പെട്ടു. മൂന്ന് വിദ്യാർഥികൾക്ക് പരിക്ക്
ചെറുപുഴ: സ്കൂൾ വിദ്യാർഥികളുമായി ചെറുപുഴയിൽ നിന്നും പ്രാപ്പോയിൽ ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ഓട്ടോ ടാക്സി നിയന്ത്രണം വിട്ട് പാലത്തിൻ്റെ സംരക്ഷണഭിത്തിയിലിടിച്ചു. അപകടത്തിൽ മൂന്ന് വിദ്യാർഥികൾക്ക് പരിക്കേറ്റു. തിങ്കളാഴ്ച (09.12.19) വൈകുന്നേരം 3.45ന് പാക്കഞ്ഞിക്കാട് പാലത്തിൻ്റെ സംരക്ഷണ ഭിത്തിയിലാണ് വാഹനം ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ സംരക്ഷണ ഭിത്തിയുടെ ഒരുഭാഗം തോട്ടിലേയ്ക്ക് തകർന്ന് വീണു. ഭാഗ്യംകൊണ്ടാണ് ഓട്ടോ ടാക്സി തോട്ടിലേയ്ക്ക് വീഴാതിരുന്നത്. ഓട്ടോ സംരക്ഷണ ഭിത്തിയിലിടിച്ച് നിക്കുകയായിരുന്നു. അപകടത്തിൽ കന്നിക്കളം ആർക്ക് ഏഞ്ചൽസ് സ്കൂളിലെ ജിയോ സണ്ണി ഇളം തുരുത്തിയിൽ(11), ഫെബ റോസ്(7), ചെറുപുഴ സെൻ്റ് ജോസഫ് ഹൈസ്കൂളിലെ രോഹൻ പരുന്തുംവീട്ടിൽ(10) എന്നീ വിദ്യാർഥികൾക്കാണ് പരിക്കേറ്റത്. പരിക്കേറ്റ വിദ്യാർഥികളെ ചെറുപുഴയിലെ സഹകരണ ആശുപത്രിയിലെത്തിച്ച് ചികിൽസ നൽകി.
0 Comments