മത്സ്യ കര്‍ഷക മിത്രം: അപേക്ഷ ക്ഷണിച്ചു


മത്സ്യ കര്‍ഷക മിത്രം പദ്ധതിയിലേക്ക് മത്സ്യ കൃഷി മേഖലയില്‍ പരിചയ സമ്പന്നരായ സന്നദ്ധ സേവന തല്‍പരരായ പുരുഷന്മാരില്‍ നിന്നും  അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ കണ്ണൂര്‍ മാപ്പിളബേയിലുളള മത്സ്യ കര്‍ഷക വികസന ഏജന്‍സിയിലും അതത് പഞ്ചായത്തിലെ അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍മാരില്‍ നിന്നും  ലഭിക്കും. ബയോഡാറ്റായും അനുബന്ധ രേഖകളും ഡിസംബര്‍ 30-ന് മുമ്പ് ഓഫീസില്‍ എത്തിക്കണം. ഫോണ്‍: 0497-2732340.