പട്ടികജാതി - ഗോത്ര വര്‍ഗ കമ്മീഷന്‍ അദാലത്ത്


     സംസ്ഥാന പട്ടികജാതി പട്ടികഗോത്ര വര്‍ഗ കമ്മീഷന്‍ ജനുവരി 16 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചെയര്‍മാന്‍ ബി എസ് മാവോജി, അംഗം എസ് അജയകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അദാലത്ത് നടത്തും.  അദാലത്തില്‍ ബന്ധപ്പെട്ട പൊലീസ് ഓഫീസര്‍മാര്‍, റവന്യൂ വകുപ്പ്, പട്ടികജാതി/പട്ടികവര്‍ഗ വികസന വകുപ്പ്, വനം വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, പഞ്ചായത്ത് വകുപ്പ്, ആരോഗ്യ വകുപ്പ്, ഭക്ഷ്യ പൊതു വിതരണ വകുപ്പ്, സഹകരണ വകുപ്പ് തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ സംബന്ധിക്കും.  ഫോണ്‍: 0471 2314544.