ക്രിസ്മസ് പരീക്ഷ: 10, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളെ ഇടകലര്‍ത്തി ഇരുത്തില്ല
ഈ മാസം ഒമ്ബതിന് ആരംഭിക്കുന്ന രണ്ടാം പാദവാര്‍ഷിക പരീക്ഷ (ക്രിസ്മസ് പരീക്ഷ)ക്ക് 10ാം തരം, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികളെ ഇടകലര്‍ത്തി ഇരുത്തേണ്ടതില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശം. 10ാം ക്ലാസ്, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളെ ഒന്നിച്ചിരുത്തുന്നതിനെതിരെ അധ്യാപക സംഘടനകള്‍ ഉള്‍പ്പെടെ രംഗത്തുവന്ന സാഹചര്യത്തിലാണ് നടപടി.
ഹയര്‍ സെക്കന്‍ഡറി, 10ാം തരം പരീക്ഷകള്‍ വെവ്വേറെ ക്ലാസുകളില്‍ നടത്താമെന്ന് ഡയറക്ടറുടെ സര്‍ക്കുലറില്‍ പറയുന്നു. ഇപ്രകാരം പരീക്ഷാക്രമീകരണം നടത്തുേമ്ബാള് ഒരു ബെഞ്ചില്‍ പരമാവധി മൂന്നുപേര്‍ എന്ന തോതില്‍ ഹയര്‍ സെക്കന്‍ഡറി ഒന്നും രണ്ടും വര്‍ഷ വിദ്യാര്‍ഥികളെ ഇടകലര്‍ത്തി ഇരുത്തണം. 10ാം തരം പരീക്ഷാഹാളില്‍ ഒരു ബെഞ്ചില്‍ രണ്ട് വിദ്യാര്‍ഥികളെയാണ് ഇരുത്തേണ്ടത്. ഇൗ രീതിയില്‍ പരീക്ഷ നടത്താനാവശ്യമായ ക്ലാസ് മുറികള്‍, ഫര്‍ണിച്ചര്‍ ഇല്ലാത്ത സ്കൂളുകളില്‍ രണ്ട് 10ാം തരം വിദ്യാര്‍ഥികള്‍ക്ക് ഇടയില്‍ ഒരു പ്ലസ് വണ്‍/ പ്ലസ് ടു വിദ്യാര്‍ഥി എന്ന രീതിയിലോ രണ്ട് പ്ലസ് വണ്‍/ പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കിടയില്‍ ഒരു 10ാം തരം വിദ്യാര്‍ഥി എന്ന രീതിയിലോ ബെഞ്ചില്‍ പരമാവധി മൂന്നുപേരെ ഇരുത്തേണ്ടതാണ്.
0 Comments