പദ്ധതി അവലോകനം: മന്ത്രിയുടെ സാന്നിധ്യത്തില്‍ 10 ന് യോഗം
കണ്ണൂര്‍-കാസര്‍കോട് ജില്ലകളിലെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതി പുരോഗതി അവലോകനം ചെയ്യുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്റെ നേതൃത്വത്തില്‍ 10 ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ ജില്ലാ ബാങ്ക് ഓഡിറ്റോറിയത്തില്‍ യോഗം ചേരും. രണ്ട് ജില്ലകളിലെയും എല്ലാ തദ്ദേശഭരണ സ്ഥാപന അധ്യക്ഷന്‍മാരും, സെക്രട്ടറിമാരും, എഞ്ചിനീയറിങ്ങ് വിഭാഗം ഉദ്യോഗസ്ഥരും, വികസന വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥരും, വിവിധ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍മാരും, കെ എസ് ഇ ബി, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥന്‍മാരുമാണ് യോഗത്തില്‍ പങ്കെടുക്കേണ്ടത്.
0 Comments