സ്റ്റേജ് ഷോ ചെയ്യാന്‍ പ്രിയ നമ്പ്യാര്‍ അമേരിക്കയിലേക്ക്
വിനയന് സംവിധാനം ചെയ്ത ഡ്രാക്കുള എന്ന ചിത്രത്തില്‍ നായികയായി തിളങ്ങിയ നടിയാണ് പ്രിയ നന്പ്യാര്. ഡ്രാക്കുള എന്ന ഒറ്റ ചിത്രം കൊണ്ട് തന്നെ പ്രിയാ നന്പ്യാര് മലയാള സിനിമയില്‍ ശ്രദ്ധേയയായി. ഡ്രാക്കുളയില്‍ അഭിനയിക്കാന്‍ ചാന്‍സ് ലഭിച്ചത് വിനയന് സാറിന്റെ കാരുണ്യം കൊണ്ടാണ്. എനിക്കദ്ദേഹത്തോട് നന്ദിയുണ്ട്- പ്രിയ നന്പ്യാര് പറയുന്നു.
അറിയപ്പെടുന്ന മോഡലും, നര്‍ത്തകിയും കൂടിയാണ് പ്രിയ നന്പ്യാര്. പ്രശസ്ത സംവിധായകന് പ്രിയദര്‍ശനാണ് പ്രിയയിലെ നടിയെ ആദ്യം കണ്ടെത്തിയത്. പ്രിയദര്‍ശന്റെ വെട്ടം എന്ന ചിത്രത്തില്‍ ദിലീപിന്റെ സഹോദരിയുടെ വേഷം അവതരിപ്പിച്ചാണ് പ്രിയയുടെ മലയാള സിനിമയിലേക്കുള്ള കടന്നുവരവ്. വെട്ടത്തിലൂടെ നല്ല നടിയെന്ന പേര് കേട്ട പ്രിയ തുടര്‍ന്ന് തമിഴിലും ചില ചിത്രങ്ങളില്‍ അഭിനയിച്ചു.
0 Comments