ആ​ദ്യ വി​മാ​ന​യാ​ത്രി​ക​ര്‍ അ​തേ റൂ​ട്ടി​ല്‍ വീ​ണ്ടും പ​റ​ക്കു​ന്നു


ക​ണ്ണൂ​ര്‍: ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​നി​ന്നു​ള്ള ആ​ദ്യ വി​മാ​ന​ത്തി​ല്‍ യാ​ത്ര​ചെ​യ്ത​വ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ ഒ​ന്നാം വാ​ര്‍​ഷി​ക​ദി​ന​ത്തി​ല്‍ അ​തേ റൂ​ട്ടി​ല്‍ വീ​ണ്ടും പ​റ​ക്കു​ന്നു. ക​ണ്ണൂ​ര്‍ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു സ​ര്‍​വീ​സ് ന​ട​ത്താ​ന്‍ വി​ദേ​ശ വി​മാ​ന​ങ്ങ​ള്‍​ക്ക് അ​നു​മ​തി ന​ല്‍​ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​നാ​യി വേ​റി​ട്ട രീ​തി​യി​ല്‍ ശ​ബ്ദ​മു​യ​ര്‍​ത്താ​ന്‍ കൂ​ടി​യാ​ണ് ഈ ​യാ​ത്ര.
ആ​ദ്യ​യാ​ത്ര ന​ട​ത്തി​യ​വ​രു​ടെ വാ​ട്സ്‌ആ​പ്പ് കൂ​ട്ടാ​യ്മ​യാ​യ 'ഹി​സ്റ്റോ​റി​ക്ക​ല്‍ ഫ്ലൈ​റ്റ് ജേ​ര്‍​ണി' യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണു പ​രി​പാ​ടി. ഒ​ന്നാം വാ​ര്‍​ഷി​ക​ദി​ന​ത്തി​ലെ പ്ര​തി​ഷേ​ധ​പ്പ​റ​ക്ക​ലി​ല്‍ അ​ബു​ദാ​ബി​യി​ല്‍​നി​ന്ന് ക​ണ്ണൂ​രി​ലെ​ത്തി​യ ആ​ദ്യ വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​രും പ​ങ്കാ​ളി​ക​ളാ​കും. ക​ണ്ണൂ​രി​ല്‍ വി​ദേ​ശ​വി​മാ​ന​ങ്ങ​ള്‍​ക്ക് അ​നു​മ​തി ന​ല്‍​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന ബാ​ഡ്ജ് ധ​രി​ച്ചാ​യി​രി​ക്കും ഇ​വ​ര്‍ ഒ​ന്‍​പ​തി​ന് വീ​ണ്ടും അ​ബു​ദാ​ബി​യി​ലേ​ക്കു പ​റ​ക്കു​ക. മ​ന്ത്രി കെ.​കെ. ശൈ​ല​ജ വി​മാ​നം ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യും.
യാ​ത്ര​യോ​ട​നു​ബ​ന്ധി​ച്ച്‌ ക​ണ്ണൂ​രി​ലും ദു​ബാ​യി​ലും അ​നു​ബ​ന്ധ പ​രി​പാ​ടി​ക​ളും 'ഹി​സ്റ്റോ​റി​ക്ക​ല്‍ ഫ്ലൈ​റ്റ് ജേ​ര്‍​ണി' ഗ്രൂ​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.
ക​ണ്ണൂ​രി​ലും ദു​ബാ​യി​ലും ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​വും അ​നു​ബ​ന്ധ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ര്‍​ച്ച ന​ട​ക്കും. നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചു​മു​ത​ല്‍ ക​ണ്ണൂ​ര്‍ മാ​സ്കോ​ട്ട് പാ​ര​ഡൈ​സി​ല്‍ ന​ട​ക്കു​ന്ന സെ​മി​നാ​റി​ല്‍ മ​ന്ത്രി​മാ​രാ​യ കെ.​കെ. ശൈ​ല​ജ, ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ മു​ഖ്യാ​തി​ഥി​ക​ളാ​യി​രി​ക്കും. കി​യാ​ല്‍ എം​ഡി തു​ള​സീ​ദാ​സ്, ബാ​ല​കി​ര​ണ്‍, സ​ന്തോ​ഷ് കോ​ശി, ദി​നേ​ശ് ഭാ​സ്ക​ര്‍ എ​ന്നി​വ​ര്‍ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ല്‍ പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ക്കും. തു​ട​ര്‍​ന്ന് വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും.
പ​ത്തി​ന് അ​ബു​ദാ​ബി​യി​ല്‍ എ​ത്തു​ന്ന യാ​ത്രാ​സം​ഘ​ത്തി​ന് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ സ്വീ​ക​ര​ണം ന​ല്‍​കും. തു​ട​ര്‍​ന്ന് വൈ​കു​ന്നേ​രം ആ​റു മു​ത​ല്‍ ദു​ബാ​യ് ദേ​ര ക്രൗ​ണ്‍ പ്ലാ​സ​യി​ല്‍ ന​ട​ക്കു​ന്ന സെ​മി​നാ​റി​ല്‍ കി​യാ​ല്‍ പ്ര​തി​നി​ധി, കി​യാ​ല്‍ ക​ണ്‍​സ​ള്‍​ട്ട​ന്‍റ് കെ​പി​എം​ജി​യു​ടെ പ്ര​തി​നി​ധി, പ്ര​വാ​സി​പ്ര​മു​ഖ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.
ക​ണ്ണൂ​ര്‍ പ്ര​സ് ക്ല​ബി​ന്‍റെ​യും ദി​ശ, കേ​ര​ള ചേം​ബ​ര്‍ ഓ​ഫ് കൊ​മേ​ഴ്സ് ആ​ന്‍​ഡ് ഇ​ന്‍​ഡ​സ്ട്രീ​സ്, വെ​യ്ക്ക്, വോ​ക്ക്, പോ​സി​റ്റീ​വ് ക​മ്യൂ​ണ്‍ തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ളു​ടെ​യും പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. അ​ക്ബ​ര്‍ ട്രാ​വ​ല്‍​സ്, അ​ല്‍ ഹി​ന്ദ് ട്രാ​വ​ല്‍​സ്, സ​ഫീ​റ ട്രാ​വ​ല്‍​സ്, ഫ്ലൈ​വിം​ഗ് ട്രാ​വ​ല്‍​സ്, കാ​ലി​ക്ക​ട്ട് ടൂ​ര്‍​സ് ആ​ന്‍​ഡ് ട്രാ​വ​ല്‍​സ്, ഫൈ​ന്‍ ട്രാ​വ​ല്‍​സ് തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളും യാ​ത്ര​യി​ല്‍ മു​ഖ്യ​പ​ങ്ക് വ​ഹി​ക്കു​ന്നു​ണ്ട്.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ചെ​യ​ര്‍​മാ​ന്‍ സി. ​ജ​യ​ച​ന്ദ്ര​ന്‍, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ടി.​വി. മ​ധു​കു​മാ​ര്‍, കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ റ​ഷീ​ദ് കു​ഞ്ഞി പാ​റാ​ല്‍, വെ​യ്ക്ക് ദു​ബാ​യ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ള്‍ ഖാ​ദ​ര്‍ പ​ന​ക്കാ​ട്ട്, പ്ര​സ്ക്ല​ബ് സെ​ക്ര​ട്ട​റി പ്ര​ശാ​ന്ത് പു​ത്ത​ല​ത്ത് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു