മൈ സാന്റായില്‍ ദിലീപിനൊപ്പം സണ്ണി വെയ്നും
ദിലീപിനെ നായകനാക്കി സുഗീത് ഒരുക്കുന്ന മൈ സാന്റാ എന്ന സിനിമയില്‍ സണ്ണി വെയ്നും. എബി മാത്യു എന്ന കഥാപാത്രത്തെയാണ് സിനിമയില്‍ സണ്ണി വെയ്ന്‍ അവതരിപ്പിക്കുന്നത്. സിനിമയിലെ താരത്തിന്റെ ക്യാരക്ടര്‍ പോസ്റ്ററും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.
മുന്‍പ് പുറത്ത് വിട്ട് സിനിമയിലെ രണ്ട് പോസ്റ്ററുകള്‍ക്കും മികച്ച പ്രതികരണമാണ് ലഭിച്ചത്. അനുശ്രിയാണ് സിനിമയിലെ നായിക. സായ്കുമാര്, സിദ്ധിഖ്, കലാഭവന്‍ ഷാജോണ്‍, ഇന്ദ്രന്‍സ്, ധര്മജന് ബോള്‍ഗാട്ടി, ശശാങ്കന്, ബേബി മാനസ്വി എന്നിവരും സിനിമയില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജെമിന് സിറിയക്കിന്േറതാണ് തിരക്കഥ. വാള് പോസ്റ്റര്‍ എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ നിഷാദ് കോയ, ഒ.കെ. അജീഷ്, സരിത സുഗീത് എന്നിവരാണ് സിനിമ നിര്‍മിക്കുന്നത്.
0 Comments